കണ്ണൂർ: പയ്യന്നൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഇന്നലെയാണ് കണ്ണൂർ പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടിൽ മാതമംഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദർശൻ പ്രസാദിനെയും മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ കഴുത്തിൽ ഷാൾ മുറുക്കിയ പാട് കണ്ടെത്തിയിട്ടുണ്ട്. അനിലയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.