പയ്യാവൂർ: സജീവ് ജോസഫ് എം എൽ എ നയിക്കുന്ന ജന ജാഗരൺ അഭിയാൻ പദയാത്ര വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഏരുവേശി മണ്ഡലം കമ്മറ്റി യോഗം ചേർന്നു. യോഗത്തിൽ സജീവ് ജോസഫ് എംഎൽഎ,യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി മാത്യു,യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ തോമസ് വെക്കത്താനം, മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ , പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ , മുൻ മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി എന്നിവർ സംസാരിച്ചു.പദയാത്രയിൽ മണ്ഡലത്തിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കാൻ തിരുമാനിച്ചു.