പേരാവൂര്‍: തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള കോണ്‍ഗ്രീറ്റ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തിക്കാണ് തുടക്കമായത്.മച്ചൂര്‍മല വാര്‍ഡിലെ ചെമ്പ്രക്കണ്ടി പൊതുവാര്‍ക്കില്‍ റോഡിന്റെ പ്രവര്‍ത്തിയാണ് ആരംഭിച്ചത്.അഞ്ചു ലക്ഷം രൂപ ചിലവില്‍ നൂറ്റി ഇരുപത്തിയഞ്ച് മീറ്റര്‍ റോഡാണ് കോണ്‍ഗ്രീറ്റ് ചെയ്യുന്നത്. പ്രവര്‍ത്തി ഉദ്ഘാടനം വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി നിര്‍വ്വഹിച്ചു.പി.കെ.രതീഷ്, കെ.കുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.