• Fri. Sep 20th, 2024
Top Tags

കണ്ണൂരിൽ കെ-റെയിൽ സർവേക്കല്ല് പിഴുതുമാറ്റി.

Bydesk

Jan 5, 2022

പഴയങ്ങാടി: കണ്ണൂർ മാടായിപ്പാറയിൽ കെ-റെയിൽ സിൽവർ​ലൈൻ പദ്ധതിക്കായി സ്ഥാപിച്ച സർവേക്കല്ല് പിഴുതുമാറ്റിയതായി കണ്ടെത്തി. ചൊവ്വാഴ്ച രാത്രി പാറക്കുളത്തിന് സമീപത്താണ്​ സിൽവർ ലൈൻ സർവേയുടെ ഭാഗമായി സ്ഥാപിച്ച കല്ല്​ പിഴുതുമാറ്റിയത് ​കണ്ടെത്തിയത്​. പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

പദ്ധതിക്കായി സ്ഥാപിച്ച സർവേക്കുറ്റികൾ ജനങ്ങളുടെ പിന്തുണയോടെ പിഴുതെറിയുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. സിൽവർ ലൈൻ പദ്ധതിയെ സർവശക്തിയുമുപയോഗിച്ച് എതിർക്കാനാണ് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ഇന്നലെ ഐകകണ്ഠ്യേന തീരുമാനിച്ചത്.

പദ്ധതിക്കുള്ള രണ്ടു ലക്ഷം കോടിയിൽ നിന്നുള്ള അഞ്ച് ശതമാനം കമീഷനിലാണ് പിണറായിയുടെ കണ്ണെന്ന് സുധാകരൻ വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണ യോഗങ്ങൾക്ക് ബദലായി ഗൃഹസന്ദർശനം നടത്തും. പ്രചാരണത്തിന് വളന്‍റിയർമാരെ നിയോഗിക്കും. പദ്ധതി കടന്നുപോകുന്ന 12 ഹോട്ട് സ്പോട്ടുകളിൽ കർഷകസമര മാതൃകയിൽ സമരം സംഘടിപ്പിക്കാനും ധാരണയായി. കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

കെ-റെയിൽ സൃഷ്ടിക്കുന്ന ദുരന്തത്തിന് ഇരയാകുന്നത് റെയിൽപാത കടന്നുപോകുന്ന വഴിയിലുള്ളവർ മാത്രമല്ല. ഏറെ വലിയ പ്രദേശത്തെ ആളുകളെ ബാധിക്കും. റോഡ് പാടില്ല, റോഡ് വികസിപ്പിക്കരുത്, റെയിൽവേ ട്രാക്ക് വികസിപ്പിക്കരുത്. ഇതൊക്കെ വന്നാൽ എന്താണ് കഥ. 10 ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. അവിടെയൊന്നും റോഡ് നിർമിക്കാൻ പാടില്ലായെന്നായാൽ എന്താകും അവസ്ഥ.

സിൽവർ ലൈനിന് വേണ്ടി മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവലിൻ നേട്ടം ഓർത്താണ്. എന്നാൽ, ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ല. വീടുകൾ കയറി പ്രചാരണം നടത്തും. ലഘുലേഖകൾ നൽകി ജനങ്ങളെ ബോധവത്കരിക്കുമെന്നും സുധാകരൻ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *