• Fri. Sep 20th, 2024
Top Tags

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Bydesk

Jan 6, 2022

കോളയാട്: മട്ടന്നൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആലച്ചേരിയിൽ നടന്ന നീന്തൽ പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കെ.കെ.ശൈലജ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് എം.റിജി അധ്യക്ഷത വഹിച്ചു. പരിശീലനത്തിന് നേതൃത്വം നൽകിയ എം രമേശന് എം എൽ എ ഉപഹാരം നൽകി.5 വയസ്സു മുതൽ 20 വയസ്സുവരെയുള്ള 130 പേർ പരിശീലനത്തിൽ പങ്കെടുത്തു.

ഡിസം. 24 ന് ആരംഭിച്ച നീന്തൽ പരിശീലനം ജനുവരി 4 വരെയായിരുന്നു. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ കെ.ഇ സുധീഷ് കുമാർ, ഗീത വി, റീന നാരായണൻ, ഫാ.ഗിനീഷ്, ജയരാജൻ, കെ.കുഞ്ഞിക്കണ്ണൻ, കെ.സന്തോഷ് കുമാർ, എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *