• Fri. Sep 20th, 2024
Top Tags

മാവോവാദികൾക്കായി തിരച്ചിൽ: കണ്ണൂരിന്‍റെ അതിർത്തി പ്രദേശങ്ങളിലും ജാഗ്രത.

Bydesk

Jan 15, 2022

കേളകം: വയനാട് ജില്ലയിൽ മാവോവാദികൾക്കായി തിരച്ചിൽ ശക്തമാക്കിയതോടെ മുമ്പ് മാവോവാദി സാന്നിധ്യമുണ്ടായിട്ടുള്ള കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും വനപ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ആന്‍റിനക്സൽ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ വയനാട്ടിലെ തലപ്പുഴ, പടിഞ്ഞാറത്തറ, ബാണാസുര വനമേഖലകൾ കേന്ദ്രീകരിച്ച്​ തിരച്ചിൽ നടത്തിയത്​. തവിഞ്ഞാൽ പഞ്ചായത്തിലെ ചന്ദന തോട്, ബോയ്സ് ടൗൺ, കമ്പമല, മക്കിമല, പടിഞ്ഞാറത്തറ പ്രദേശങ്ങളിൽ സ്ക്വാഡിന്‍റെ പ്രത്യേക സംഘമാണ് തിരച്ചിൽ നടത്തി. ഇതോടെയാണ് കണ്ണൂർ ജില്ലയുടെ മാവോവാദി ഭീഷണിയുള്ള പൊലീസ് സ്റ്റേഷൻ പരിധികളിലും നിരീക്ഷണം ശക്തമാക്കിയത്.

മാവോവാദി സാന്നിധ്യം പതിവായുള്ള കേളകം, ആറളം, പേരാവൂർ, കണ്ണവം പൊലീസ് സ്റ്റേഷനുകളിലെ മാവോവാദികളുടെ സ്ഥിരീകരിക്കപ്പെട്ട സഞ്ചാര പാതകൾ ഉൾപ്പെടെ നിരീക്ഷണത്തിലാണ്. നേരത്തേ മാവോവാദികൾ എത്തിയ കോളനികളിലും നിരീക്ഷണം ഉണ്ട്.

മുമ്പ് കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ സായുധരായ മാവോവാദികൾ രണ്ടു തവണ പ്രകടനം നടത്തിയിരുന്നു. വയനാട് അതിർത്തിയോട് ചേർന്ന കൊട്ടിയൂർ വന അതിർത്തികളിലും നിരീക്ഷണം ശക്തമാക്കി.

 

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *