• Fri. Sep 20th, 2024
Top Tags

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം: അറിയിപ്പ്.

Bydesk

Jan 24, 2022

പറശ്ശിനി: കേരളത്തിൽ കോവിഡ് 19 വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി പറശ്ശിനി മടപ്പുരയിലെ തിരുവപ്പന വെള്ളാട്ടം കെട്ടിയാടൽ, കുട്ടികൾക്കുള്ള ചോറൂൺ വഴിപാട്, അന്നദാനം, പ്രസാദം, ചായ  വിതരണം എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിരിക്കുന്നു.

ഭക്തജനങ്ങൾക്ക് രാവിലെ 6.00 മണി മുതൽ രാത്രി 7.00 മണി വരെ മടപ്പുരയ്ക്ക് അകത്ത് ദർശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ സമയങ്ങളിൽ വഴിപാട് കൗണ്ടർ പ്രവർത്തിക്കുന്നതാണ്.

ദർശനത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങൾ നിർബന്ധമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ദർശനം നടത്തേണ്ടതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *