തളിപ്പറമ്പിൽ ലഹരിക്കടത്തിനിടെ യുവാവ് അറസ്റ്റിൽ. ലഹരി മരുന്ന് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണി തളിപ്പറമ്പ് കുപ്പം സ്വദേശി അനസ്.കെ.എം(29) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് 100മില്ലി ഗ്രാം എംഡിഎംഎയും 8 ഗ്രാം കഞ്ചാവും തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാമചന്ദ്രൻ.ടി.വി യും സംഘവും പിടിച്ചെടുത്തു
ലഹരിക്കടത്തിനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.