• Fri. Sep 20th, 2024
Top Tags

കലുങ്ക് തകര്‍ന്ന് റോഡ് അപകട ഭീഷണിയില്‍.

Bydesk

Jan 24, 2022

പേരാവൂര്‍: കലുങ്ക് തകര്‍ന്ന് റോഡ് അപകട ഭീഷണിയില്‍.പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ കുനിത്തലമുക്ക് ഫയര്‍‌സ്റ്റേഷന്‍ തുണ്ടി റോഡിലെ കുനിത്തല മുക്കിന് സമീപത്തെ റോഡരികിലെ കലുങ്കിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നാണ് റോഡ് അപകട ഭീഷണിയില്‍ ആയിരിക്കുന്നത്.വര്‍ഷങ്ങള്‍ പഴക്കമുള്ള റോഡില്‍ വെള്ളമൊഴികി പോകാനായി സ്ഥാപിച്ച കോണ്‍ഗ്രറ്റീറ്റ് പൈപ്പിന് സമീപത്തെ സംരക്ഷണ ഭിത്തിയാണ് ഇടിയുന്നത്. ഫയര്‍‌സ്റ്റേഷനിലെ വലിയ വാഹനങ്ങളും പേരാവൂര്‍ ടൗണില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ ഈ റോഡിലൂടെയാണ് വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുക. അപകട ഭീഷണിയിലായ കലുങ്ക് പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.പഞ്ചായത്ത് റോഡായതിനാല്‍ കലുങ്ക് പുനര്‍നിര്‍മ്മിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് നൂര്‍ദ്ദിന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *