• Fri. Sep 20th, 2024
Top Tags

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ്, ആഷിഷ് ഓയിൽ വേട്ട; യുവാവ് കാർ സഹിതം പിടിയിൽ.

Bydesk

Jan 25, 2022

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ്, ആഷിഷ് ഓയിൽ വേട്ട. കണ്ണൂർ ചാലാട് ജന്നത്ത് വീട്ടിൽ ബി.നിസാമുദ്ദീ (28) നെ അറസ്റ്റ് ചെയ്തു. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനൻ്റെ നേതൃത്വത്തിൽ കണ്ണൂർ ചാലാട് നിന്നും ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായാണ് നിസാമുദ്ധീനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടറായ ടി.അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ താമസിച്ചിരുന്ന ചാലാട് ഉള്ള ജന്നത്ത് വീട്ടിൽ പരിശോധന നടത്തിയതിൽ 957 ഗ്രാം ഹാഷിഷ് ഓയിലും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കെഎൽ 13 എക്‌സ് 7700 ഫിയറ്റ് ലിനിയ കാറിൽ സൂക്ഷിച്ചിരുന്ന 23.050 കിലോ കഞ്ചാവും പിടികൂടി. കണ്ണൂർ നഗരങ്ങളിൽ ഹാഷിഷ് ഓയിൽ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വില്പനയിലെ പ്രധാന കണ്ണിയാണ് പിടിയിലായ നിസാമുദ്ധീൻ. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 460000/- രൂപയും ഹാഷിഷ് ഓയിലിന് രണ്ട് ലക്ഷവും വിലമതിക്കുന്നു. ഇയാൾ ബാംഗ്ലൂരിൽ നിന്നും മൊത്തമായി കടത്തിക്കൊണ്ടുവന്ന് ഇവിടെ ചില്ലറ വില്പനക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാർ എം, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ധ്രുവൻ എൻ.ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകുമാർ വി.പി, പങ്കജാക്ഷൻ സി, സജിത്ത് എം, ദിവ്യ പി.വി, ഷാൻ ടി.കെ, പ്രവീൺ.എം, എക്സൈസ് ഡ്രൈവർ സീനിയർ ഗ്രേഡ് ഇസ്മായിൽ കെ.എന്നിവരും ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *