കോഴിക്കോട്: ബൈക്കില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കല്‍ പുലിയാങ്ങില്‍ വീട്ടില്‍ വൈശാഖ് (22), കോഴിക്കോട് താലൂക്കില്‍ ചേവായൂര്‍ മലാപ്പറമ്ബ് മുതുവാട്ട് വീട്ടില്‍ വിഷ്ണു (22) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും 55ഗ്രാം എംഡിഎംഎ പിടികൂടി. ഇതിന് വിപണിയില്‍ മൂന്ന് ലക്ഷം രൂപ വിലമതിക്കും. ഇവര്‍ സഞ്ചരിച്ചബൈക്കും പോലിസ് പിടികൂടി. എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്ക്വാഡും എക്സൈസ് ഇന്റലിജന്‍സും കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.