കരിക്കോട്ടക്കരി: ടൗണിൽ അക്ഷയ കേന്ദ്രത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിയന്ത്രണം തെറ്റിയ കാർ ഇടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടർ ഉടമ വാഹനം നിർത്തിയതിനുശേഷം അടുത്തുള്ള കടയിൽ നിന്നും സാധനം വാങ്ങുന്ന സമയത്ത് ആണ് നിയന്ത്രണം തെറ്റിവന്ന കാർ സ്കൂട്ടറിലും നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ചത്. അപകട സമയത്ത് സ്കൂട്ടറിൽ ആളില്ലായിരുന്നത് വലിയ അപകടം ഒഴിവാക്കി, ഗിയർ മാറുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണ് എന്ന് കാർ ഡ്രൈവർ പറഞ്ഞു. സ്കൂട്ടർ കാരൻ പരാതി പെട്ടതിനാൽ പോലീസ് എത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി.