• Fri. Sep 20th, 2024
Top Tags

കൂടുതൽ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കി കണ്ണൂർ കോർപ്പറേഷൻ.

Bydesk

Feb 4, 2022

നഗരത്തിലെത്തുന്നവർക്ക് കൂടുതൽ പാർക്കിംഗ് സൗകര്യങ്ങളൊരുക്കി കണ്ണൂർ കോർപ്പറേഷൻ. കോർപ്പറേഷന്റെ സഹായത്തോടെ പാർക്ക് എൻ ഷുവർ എന്ന സോഫ്റ്റ്വെയർ കൂട്ടായ്മയുടെയും നേതൃത്വത്തിൽ സ്വകാര്യവ്യക്തികൾ സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചത്.

കവിത തീയറ്ററിനു സമീപം മസ്‌കോട്ട് പാരഡൈസ് ഉടമ ജയചന്ദ്രനും പയ്യാമ്പലത്ത് ശബരി ടെക്‌സ്‌റ്റൈൽസ് ഉടമ ശബരീനാഥും സൗജന്യമായി നൽകിയ സ്ഥലങ്ങളിൽ ആരംഭിച്ച പേ പാർക്കിംഗ് കേന്ദ്രങ്ങൾ മേയർ അഡ്വ. ടി ഒ മോഹനൻ തുറന്നുകൊടുത്തു.

പയ്യാമ്പലത്ത് 60 വാഹനങ്ങളും കവിതാ തിയേറ്ററിന് മുൻവശത്തെ 25 വാഹനങ്ങളും പാർക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. http://parknsure.com എന്ന വെബ്‌സൈറ്റിലൂടെ പാർക്കിംഗ് സ്ലോട്ടുകൾ മുൻകൂട്ടി അറിയാൻ സാധിക്കും.

ഈ വെബ്‌സൈറ്റ്‌ലൂടെ പ്രീ ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി ടൗണിൽ വരുന്നവർക്ക് മാസ വരിസംഖ്യ നൽകിയും പാർക്കിംഗ് ഉപയോഗിക്കാം.

60 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നേരത്തെ താണയിൽ ആരംഭിച്ച കേന്ദ്രം വിജയകരമായി മുന്നോട്ടു പോകുന്നുണ്ട്.

ഡെപ്യൂട്ടി മേയർ കെ ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ പി.വി. ജയസൂര്യൻ, അഷ്റഫ് ചിറ്റുള്ളി,

കെ.പി.അനിത, ബീബി, ട്രാഫിക് അഡിഷണൽ എസ് ഐ മഹേന്ദ്രൻ,

സി ജയചന്ദ്രൻ, ശബരിനാഥ്, പാർക്ക് എൻ ഷുവർ പ്രതിനിധികളായ അരുൺജിത്ത്

ഒ കെ, നാഫിഹ് തുടങ്ങിയവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *