• Fri. Sep 20th, 2024
Top Tags

പൊതുസ്ഥലങ്ങളില്‍ അടുത്ത 15 ദിവസം ലതാ മങ്കേഷ്‌കറുടെ പാട്ട്; ആദരമര്‍പ്പിച്ച് മമതാ സര്‍ക്കാര്‍.

Bydesk

Feb 7, 2022

അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് ആദരമര്‍പ്പിച്ച് ബംഗാള്‍ സർക്കാർ. തിങ്കളാഴ്ച പകുതി ദിവസം അവധി നല്‍കാനും അടുത്ത 15 ദിവസത്തേക്ക് പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ട്രാഫിക് സിഗ്നല്‍ എന്നിവിടങ്ങളില്‍ ലതാ മങ്കേഷ്‌കറുടെ പാട്ട് കേള്‍പ്പിക്കാനും മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി.

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. അന്തരിച്ച ഇതിഹാസ ​ഗായിക ലത മങ്കേഷ്കറുടെ ഭൗതികശരീരം സംസ്കരിച്ചു. മുംബൈ ശിവാജി പാർക്കിൽ വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ലത മങ്കേഷ്കറുടെ സഹോദരിയും ​ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയവർ സംസ്കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാർക്കിലെത്തിയ മോദി, ഭൗതികശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

സംസ്കാര ചടങ്ങുകൾ ശിവാജി പാർക്കിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു. വൈകിട്ട് അഞ്ചേമുക്കാലോടെ വിലാപയാത്രയായാണ് ഭൗതികശരീരം ശിവാജി പാർക്കിലെത്തിച്ചത്. വഴിയുലടനീളം നിരവധിയാളുകളാണ് പ്രിയപ്പെട്ട ലതാ ദീദിയെ അവസാനമായി കാണാൻ കാത്തുനിന്നത്.

മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് ഉച്ചയോടെ വസതിയിലെത്തിച്ച ഭൗതികശരീരത്തിൽ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് ലതാ മങ്കേഷ്കർ അന്തരിച്ചത്.

കൊവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8 മുതൽ ചികിത്സയിലായിരുന്നു. കൊവിഡ് മുക്തയായതിനെ തുടർന്ന് ആരോഗ്യം മെച്ചപ്പെട്ടിരുന്നെങ്കിലും നിരീക്ഷണത്തിൽ തുടരുന്നതിനിടെ നില വഷളായി. തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *