• Fri. Sep 20th, 2024
Top Tags

വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്യ്തു.

Bydesk

Feb 10, 2022

ആറളം : വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യ്തു .ആറളം ഗ്രാമ പഞ്ചായത്തിന്റെ 2021 – 22 വാർഷിപദ്ധതിയിൽ പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന സഹായ പദ്ധതിയാണ് കട്ടിൽ വിതരണം ചെയ്യ്ത് ഉദ്ഘാടനം കുറിച്ചത്. 978000 രൂപ ചിലവഴിച്ച് 341 ഗുണബോക്‌താക്കൾക്കാണ് കട്ടിൽ നൽകുന്നത് കട്ടിൽ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ നിർവ്വഹിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥയും ഐ സി ഡി എസ് സൂപ്രവൈസറുമായ പി അനിത സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ജെസി മോൾ വാഴപ്പള്ളി, സ്ഥിരം സമിതി അദ്ധ്യഷൻമാരായ ഇ സി രാജു ,ജോസ് അന്ത്യാംകുളം, പഞ്ചായത്ത് സെക്രട്ടറി വി രാമചന്ദ്രൻ . അസിസ്റ്റന്റ് സെക്രട്ടറി കെ.ജി സന്തോഷ്, പഞ്ചായത്ത് മെമ്പർമാരായ ജോർജ് ആലാംപള്ളി, പി.ഷൈൻബാബു, ഷീബാ രവി തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *