• Sat. Sep 21st, 2024
Top Tags

നീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ണൂർ കോർപറേഷന് പുതിയ കെട്ടിടമെന്ന സ്വപ്നം പൂവണിയിന്നു.

Bydesk

Feb 11, 2022

നീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ണൂർ കോർപറേഷന് പുതിയ കെട്ടിടമെന്ന സ്വപ്നം പൂവണിയിക്കുന്നു.’ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു’ നിലവിലുള്ള കോർപറേഷൻ ഓഫീസ് വളപ്പിൽ കിഫ് ബി യിൽ ഉൾപ്പെടുത്തി 25-74 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുക.

അര നൂറ്റാണ്ട് കാലം പഴക്കമുള്ളതാണ്  കണ്ണൂർ കോർപ്പറേഷൻ കെട്ടിടം, പുറമെ നിന്ന് നോക്കി യാൽ കാണാൻ ഭംഗിയുള്ളതാണ് കെട്ടിട മെങ്കിലും അകത്തിരിക്കുന്നവർക്ക് യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥയാണ്. കാല പഴക്കത്താൽ മേൽകൂര യുടെ അടിഭാഗത്തെ കോൺക്രീറ്റ് പാളികൾ അങ്ങിങ്ങായിഅടർന്ന് മാറിയിരിക്കയാണ്.

അലൂമിനിയം ഷീറ്റുകൾ വിരിച്ചാണ് മഴക്കാലത്തെ ചോർച്ച തടയുന്നത്.    കൂടാതെ കോൺക്രീറ്റ് പാളികൾ അടർന്ന് വീണ് അപായങ്ങളും സംഭവിക്കുന്നുണ്ട്. ഓഫീസിൽ എത്തിയ എറണാകുളം സ്വദേശിയായ ഒരു ഗവേഷകന്റെ തലയിൽ കോൺക്രീറ്റ് പാളി അടർന്ന് വീണ് പരിക്ക് പറ്റിയ സംഭവമുണ്ടായത് ആഴ്ചകൾക്ക് മുമ്പാണ്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2015 ലാണ് പുതിയ ആസ്ഥാന മന്ദിരത്തിന് ശില പാകിയത്.തുടർന്ന് കിഫ് ബി യിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചെങ്കിലും സങ്കേതിക അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം കാരണമാണ് നിർമ്മാണം വൈകിയത് ഇപ്പോൾ കെട്ടിട നിർമ്മാണത്തിന്റെ ടെണ്ടർ നടപടി പൂർത്തിയായി കഴിഞ്ഞു.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും മലപ്പുറത്ത് നിന്നുള്ള ഒരു കമ്പനിയുമാണ് ടെണ്ടറിൽ പങ്കെടുത്തതെന്നും ആർക്കാണ് ടെണ്ടർ ലഭിക്കുക എന്ന കാര്യം ഈ ആഴ്ച തന്നെ അറിയാനാകുമെന്നും മേയർ ടി.ഒ.മോഹനൻ പറഞ്ഞു കോർപ്പറേഷന്റെ പുതിയ ആസ്ഥാന മന്ദിരം യാഥാർത്ഥ്യമാകുന്നതോടെ ഗതകാല പ്രൗഡിയുള്ള കണ്ണൂർ പഴയ സ്റ്റാന്റ് ഭാഗത്തിന്റെ തലയെടുപ്പിന് ഒന്നുകൂടിപൊലിമ കൂടും

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *