കണ്ണൂർ സ്വദേശിയായ യുവാവിൽ നിന്ന്
അതിവേഗത്തിൽ വാഹനമോടിച്ചതിന് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയത് 1,33,500 രൂപ.
കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയുടെ എസ്.യു.വി. കാറിനാണ് പിഴ ഈടാക്കിയത്.2022-ൽ ജനുവരി അഞ്ചിന് മാത്രം ഏഴുതവണ പിഴയീടാക്കി. ഒരു വർഷം 89 തവണയാണ് ഈ വാഹനത്തിന്റെ അതിവേഗം കോഴിക്കോട് നോർത്ത് സോണിന്റെ ക്യാമറയിൽ പതിഞ്ഞത്.