• Fri. Sep 20th, 2024
Top Tags

പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഹോട്ടലിന് മുകളില്‍ തൂങ്ങിമരിച്ചു.

Bydesk

Feb 16, 2022

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ വരന്തരപ്പിള്ളി ചുക്കേരി വീട്ടില്‍ അലോന്‍സോ ജോജി (18) ആണ് ജീവനൊടുക്കിയത് . റാന്നിയിലെ സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അലോന്‍സോ ജോജി. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രണ്ടു മാസമായി പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു വിദ്യാര്‍ത്ഥി താമസിച്ച് വന്നിരുന്നത്. പത്തനംതിട്ട കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ കഴിഞ്ഞ മാസം മൂന്നിനാണ് അലോന്‍സോ റൂമെടുത്തത്. 405-ാം നമ്പര്‍ റൂമിലെ താമസക്കാരനായിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ഇയാളെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനക്കാര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക്  നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് റാന്നി പൊലീസ് അറിയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *