തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ നാലാം സമ്മേളനം നാളെ മുതല്‍ മാര്‍ച്ച് 23 വരെ. നാളെ രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
21നു സഭാ യോഗം ചേര്‍ന്ന് അന്തരിച്ച പി.ടി. തോമസിന് ചരമോപചാരം അര്‍പ്പിച്ചു മറ്റു നടപടികളിലേക്ക് കടക്കാതെ പിരിയും. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച 22 മുതല്‍ 24 വരെ നടക്കും. 24നു പിരിയുന്ന സഭ പിന്നീട് മാര്‍ച്ച് 11നാണു വീണ്ടും തുടങ്ങുക. 2022-23 സാന്പത്തികവര്‍ഷത്തെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. 14 മുതല്‍ 16 വരെ ബജറ്റ് പൊതുചര്‍ച്ച നടക്കും.
17ന് ഉപധനാഭ്യര്‍ഥന പരിഗണിക്കും.
സാന്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വഹിക്കുന്നതിനുള്ള വോട്ട് ഓണ്‍ അക്കൗണ്ട് 22നും ധനവിനിയോഗ ബില്ലുകള്‍ 21നും 23നും സഭ പരിഗണിക്കും.