• Fri. Sep 20th, 2024
Top Tags

കോഴിക്കോട് നഗരത്തിൽ ഉപ്പിലിട്ടത് വിൽക്കുന്നതിനുള്ള വിലക്ക് നിബന്ധനകളോടെ പിൻവലിച്ചു.

Bydesk

Feb 22, 2022

കോഴിക്കോട്: നഗരത്തിൽ ഉപ്പിലിട്ടത് വിൽക്കുന്നതിനുള്ള വിലക്ക് കോർപ്പറേഷൻ നീക്കി. മേയർ ഡോ. എം. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്തുവണ്ടിക്കച്ചവടക്കാരുടെ യോഗത്തിലാണ് തീരുമാനം.

നിബന്ധനകൾ പാലിക്കുന്നവർക്ക് ഉപ്പിലിട്ടത് വിൽപ്പന നടത്താമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. കഴിഞ്ഞദിവസം ഉപ്പിലിടാൻ ഉപയോഗിക്കുന്ന ആസിഡ് ലായനി കഴിച്ച് രണ്ടുകുട്ടികൾക്ക് പൊള്ളലേറ്റതിനെത്തുടർന്ന് ഉപ്പിലിട്ടത് വിൽക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മേയർ കച്ചവടക്കാരുടെ യോഗം വിളിച്ചത്.

യോഗത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ ഡോ. എസ്. ജയശ്രീ, പി. ദിവാകരൻ, പി.കെ. നാസർ, സെക്രട്ടറി കെ.യു. ബിനി എന്നിവർ പങ്കെടുത്തു.

പ്രധാന നിർദേശങ്ങൾ

• ഗാഢത കൂടിയ അസിഡിക് ലായനികൾ ഉപയോഗിക്കരുത്. ഭക്ഷ്യസുരക്ഷാ അതോറിറ്റി നിഷ്കർഷിക്കുന്ന ഗുണമേൻമയുള്ള വിനാഗിരിയെ പാടുള്ളു.

• ജലം ശുദ്ധീകരിക്കുന്നതിന് സംവിധാനമൊരുങ്ങുന്നതുവരെ തിളപ്പിച്ചാറിയ വെള്ളമോ കോർപ്പറേഷന്റെ തീർഥം പ്ലാന്റിൽ നിന്നുള്ള വെള്ളമോ മാത്രമേ ഉപയോഗിക്കാവൂ.

• അംഗീകൃതസ്ഥാപനങ്ങളിൽ നിന്നല്ലാതെ രാസവസ്തുക്കളും ഐസുമുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങരുത്.

• ആരോഗ്യകാർഡ്, തിരിച്ചറിയൽ കാർഡ്, കോർപ്പറേഷൻ, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവയുടെ ലൈസൻസുൾപ്പെടെയുള്ളവ കൈയിലുണ്ടാവണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *