• Fri. Sep 20th, 2024
Top Tags

കണ്ണൂരിൽ 30 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി.

Bydesk

Feb 23, 2022

കണ്ണൂർ: ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 30 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്ന ശേഖരം പിടികൂടി. സംഭവത്തിൽ 5 പേരെ അറസ്റ്റ് ചെയ്തു. തോട്ടടയിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന പുകയില വസ്തുക്കളാണു പിടിച്ചെടുത്തത്.

കാസർകോട് കുഡുലു സ്വദേശികളായ എ.എം.യൂസഫ് (67), എ.വി.ജാബിർ (33) എന്നിവർ പിടിയിലായി. മംഗലാപുരത്തു നിന്നു എറണാകുളത്തേക്കു കൊണ്ടുപോകുകയായിരുന്നു ഇവ. കണ്ണൂർ താഴെചൊവ്വയിൽ നടത്തിയ പരിശോധനയിൽ 20 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പച്ചക്കറി ലോറിയിൽ നിന്നു പിടികൂടി. സംഭവത്തിൽ കാസർകോട് ഉദയഗിരി സ്വദേശി കെ.ഗിരീഷ് (39), കാഞ്ഞങ്ങാട് സ്വദേശി ജി.നിഖിൽ (33), തലപ്പാടി സ്വദേശി ദാവൂദ് (41) എന്നിവർ പിടിയിലായി.

പിടികൂടിയ പുകയില ഉൽപന്നങ്ങൾക്ക് 20 ലക്ഷത്തോളം വില വരും. കണ്ണൂർ ടൗൺ എസ്ഐമാരായ അരുൺ നാരായണൻ, കെ.ഉണ്ണികൃഷ്ണൻ, എഎസ്ഐമാരായ രഞ്ജിത്, കെ.അജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ഷിജു, നിഷാന്ത്, പി.നാസർ, രാജേഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *