• Fri. Sep 20th, 2024
Top Tags

യുക്രൈന്‍ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

Bydesk

Feb 24, 2022

യുക്രൈനെതിരായ ആക്രമണത്തിന് റഷ്യ തുടക്കമിട്ടതോടെ പ്രതികരിച്ച് ഇന്ത്യ. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചുനയതന്ത്രതലത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന നിലപാടിലാണ് ഇന്ത്യ, യുദ്ധം സംബന്ധിച്ച നിലപാട് സുരക്ഷാ സമിതിയെ അറിയിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറ് സ്‌ഫോടനങ്ങള്‍ നടന്നാതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് റഷ്യയോട് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകരാജ്യങ്ങളെ ആശങ്കയിലാക്കി യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം തുടങ്ങി. ഡോണ്‍ബാസില്‍ സ്‌ഫോടന ശബ്ദം കേട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തിന് പുടിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട.്

യുക്രൈനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി നല്‍കുമെന്ന് പുടിന്‍ വ്യക്തമാക്കി. യുക്രൈന്‍ അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ അടച്ചു.രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് സൈനിക നടപടി ആരംഭിച്ചതായി പുടിന്‍ പ്രഖ്യാപിച്ചത്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *