• Fri. Sep 20th, 2024
Top Tags

കേളകം മേഖലയിലെ വാടക പ്രശ്നത്തിലെ വ്യാപാരികളുമായുള്ള തർക്ക വിഷയത്തിൽ ആൾ കേരള ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ കേളകം യൂണിറ്റ് പത്ര സമ്മേളനം നടത്തി.

Bydesk

Mar 2, 2022

കേളകം മേഖലയിലെ വാടക പ്രശ്നത്തിലെ വ്യാപാരികളുമായുള്ള തർക്ക വിഷയത്തിൽ ആൾ കേരള ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ കേളകം യൂണിറ്റ് പത്ര സമ്മേളനം നടത്തി.

വിഷയം ചർച്ച ചെയ്തു പരിഹരിക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും കേളകത്തെ കെട്ടിട ഉടമകളുടെ സംഘടനാ ഭാരവാഹികൾ തയ്യാറായില്ലായെന്ന് പറയുന്നത് ശരിയല്ല, അവർ ഈ വിഷയം ചർച്ച ചെയ്യാൻ തങ്ങളെ സമീപിച്ചിട്ടില്ലായെന്നും, കോവിഡ് ലോക്ക് ഡൗൺ സമയത്ത് ആവശ്യമായ വാടക  ഇളവ്  നൽകിയില്ല എന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്.

അർഹതക്ക് അനുസരിച്ച് ഒന്നും രണ്ടും മൂന്നു മാസത്തെ വാടക ഇളവ് നൽകിയിട്ടുണ്ട്. സംഘടനയുടെ കേന്ദ്രനേതൃത്വത്തിന് നിർദേശമനുസരിച്ച് വാടകക്കാരനെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കാതെ കേളകത്തെ തുറന്നു പ്രവർത്തിക്കാത്ത മുഴുവൻ വ്യാപാരികൾക്കും ഇളവ് നൽകിയിട്ടുണ്ട് എന്നിട്ട് അതിൽ തൃപ്തരാകാതെ തുറന്നു പ്രവർത്തിച്ച അവശ്യസാധന കടക്കും ഉൾപ്പെടുത്തി വാടക നിഷേധ സമരം നടത്തിയവരാണ് കേരള വ്യാപാരി സംഘടനാ നേതൃത്വം എന്നും പത്രസമ്മേളനത്തിൽ അറിയിച്ചു.

ഓൾ കേരള ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ കേരളം യൂണിറ്റ് പ്രസിഡണ്ട് പി കെ മോഹനൻ മാസ്റ്റർ, സെക്രട്ടറി പി സജീവ് പുളിക്കൽ, വൈസ് പ്രസിഡണ്ട് സി സി ജേക്കബ് ചോലമറ്റം, ഖജാഞ്ചി ഏലിയാസ് വാത്യാട്ട് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *