• Fri. Sep 20th, 2024
Top Tags

വൃക്കരോഗികൾക്ക് കൈത്താങ്ങാവാൻ ഗൂഗിൾ പേ ചലഞ്ച്; ആദ്യദിനത്തിൽ തന്നെ സമാഹരിക്കാനായത് ലക്ഷങ്ങൾ

Bydesk

Mar 8, 2022

ഇരിട്ടി: താലൂക്ക് ആശുപത്രി കനിവ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിനായി നടത്തിയ ഗൂഗിൾ പേ ചലഞ്ച് ജനങ്ങൾ ഏറ്റെടുത്തു. വൃക്ക രോഗികൾക്ക് കൈത്താങ്ങായി മാറുന്ന ഈ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ഉദാരമതികളിൽ നിന്നും ലഭിച്ചത് അകമഴിഞ്ഞ സഹായം. പൊതുജനങ്ങിൽ നിന്നും പണം സ്വരൂപിക്കുന്നതിനായി ആരംഭിച്ച ഗൂഗിൾ പേ ചലഞ്ചിൽ നിരവധി വ്യക്തികളും സംഘടനകളും പങ്കാളികളായി. ജീവകാരണ്യപ്രവർത്തനത്തിന് ഞങ്ങളും ഒപ്പമുണ്ട് എന്ന രീതിയിലായിരുന്നു ഇവരെല്ലാം പ്രവർത്തനത്തിൽ പങ്കാളികളായത്. കണ്ണൂർ അഡീഷണൽ എസ് പി പ്രിൻസ് എബ്രഹാം ഗൂഗിൽ പേ ചലഞ്ച് ഉദ്ഘാടനം ചെയ്തു. ജീവകാരണ്യ പ്രവർത്തനമാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യകർമ്മമെന്ന് അദ്ദേഹം പറഞ്ഞു. ഇരിട്ടി നഗരസഭയും താലൂക്ക് ആശുപത്രി വികസന സമിതിയും കനിവ് ഡിഡ്‌നി വെൽഫെയർ സൊസൈറ്റിയും കൈകോർത്താണ് ഉദാരമതികളിൽ നിന്നും പണം സ്വരൂപിക്കുന്നത്. മേഖലയിലെ സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, പൊതുജനങ്ങൾ, സർക്കാർ ജീവനക്കാർ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും സഹായം തേടുന്നതിനാണ് ഗൂഡിൽപേ ചലഞ്ച് നടത്തിയത്. താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആറ് ഗ്രാമപയത്തുകളേയും പദ്ധതിയുടെ ഭാഗമാക്കും. ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. ആശുപത്രിസുപ്രണ്ട് പി .പി രവീന്ദ്രൻ, നഗരസഭാ വൈസ്. ചെയർമാൻ പി. പി. ഉസ്മാൻ, കനിവ് സെക്രട്ടറി അയ്യൂബ് പൊയിലൻ, കൗൺസിലർമാരായ വി. പി. അബ്ദുൾറഷീദ്, എ. കെ. രവീന്ദ്രൻ, കെ. സോയ, കെ. ഫസീല, കെ. സുരേഷ്, എ. കെ. ഷൈജു, പി. ഫൈസൽ, എൻ. കെ. ഇന്ദുമതി, പായം പഞ്ചായത്ത് വൈസ് പ്രസി.അഡ്വ. എം. വിനോദ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സക്കീർ ഹുസൈൻ, തോമസ് വർഗീസ്, ജോസഫ് വർഗീസ്, അസൂട്ടി, കെ. സി. സുരേഷ് ബാബു, ചന്ദ്രൻ ,കെ. എസ്. ജോയ്, പി. അശോകൻ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ഇരിട്ടി ഹൈസ്‌കൂൾ 1989 എസ് എസ് എൽ സി ബാച്ചിന്റെ നേതൃത്വത്തിൽ 55000 രൂപയും, ഇരിട്ടി മഹാത്മാ കോളജിലേ 1990-92 ബാച്ചിലെ സഹപാഠികൾ സ്വരൂപിച്ച 50000 രൂപയും ചടങ്ങിൽ കൈമാറി. നഗരസഭാ വാർഡ് കൗൺസിലർ വി.പി. അബ്ദുൾ റഷീദ് തന്റെ ഒരുമാസത്തെ ഓണറേറിയമായ 8500രൂപ ഗൂഗിൾ പേ ചലഞ്ചിലൂടെ കൈമാറി. ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റി ഒരു ല്ക്ഷം രൂപയും വാഗ്ദാനം ചെയ്തു. താലൂക്ക് ആസ്പത്രിക്ക് അനുവദിച്ച 10 ഡയാലിസിസ് മെഷീനുകളിൽ ഒറ്റ ഷിഫ്റ്റ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. രണ്ട് വർഷം കൊണ്ട്7440 പേർക്ക് സൗജന്യമായി ഡയാലിസീസ് നടത്തി. ഡയാലിസിസിന് അടിയന്തരമായി വിധേയമാക്കേണ്ട രോഗികളുടെഎണ്ണം വർധിച്ചതോടെ രണ്ട് യൂണിറ്റ് കൂടിപ്രവർത്തിപ്പിക്കുന്നതിനുള്ള സാമ്പത്തിക സമാഹരണമാണ് ഗൂഗിൾ പേ ചലഞ്ചിലൂടെ ലക്ഷ്യം വെക്കുന്നത്. ഒരു കോടിരൂപയെങ്കിലും സമാഹരിക്കാൻ കഴിഞ്ഞാൽ മാത്രമെ മൂന്ന് ഷിഫ്റ്റും പ്രവർത്തിപ്പിക്കാൻ കഴിയു. ഇതിനായി സന്നദ്ധ സംഘടനകളുടെ അടക്കം സഹായം കൂടിയേ കഴിയു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *