• Fri. Sep 20th, 2024
Top Tags

എസ്​.എസ്​.എല്‍.സി പരീക്ഷയ്ക്ക് പോകുന്ന സ്കൂളിൽ തന്നെ അധ്യാപകർക്ക് എട്ട്, ഒൻപത് ക്ലാസ് പരീക്ഷ ഡ്യൂട്ടിയെടുക്കാം

Bydesk

Mar 19, 2022

തിരുവനന്തപുരം: എസ്​.എസ്​.എല്‍.സി പരീക്ഷ ഡ്യൂട്ടിയെടുക്കുന്ന സ്കൂളില്‍ തന്നെ അധ്യാപകര്‍ക്ക്​ എട്ട്​, ഒമ്ബത്​ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഡ്യൂട്ടിക്ക്​ ക്രമീകരണമൊരുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്​. എസ്​.എസ്​.എല്‍.സി പരീക്ഷാദിവസം തന്നെ വാര്‍ഷിക പരീക്ഷ നടത്തുന്നത്​ അധ്യാപകര്‍ക്ക്​ ദുരിതമാകുമെന്ന്​ കണ്ടാണ്​ നിര്‍ദേശം. മാര്‍ച്ച്‌​ 31ന് രാവിലെ 9.45 മുതല്‍ 11.30 വരെ എസ്​.എസ്​.എല്‍.സി പരീക്ഷ നടക്കുന്നുണ്ട്​. ഇതേ ദിവസം ഉച്ചക്കുശേഷം ഒന്നര മുതല്‍ ഒമ്ബതാം ക്ലാസിനും എട്ടാം ക്ലാസിനും വാര്‍ഷിക പരീക്ഷ നിശ്ചയിച്ചിട്ടുണ്ട്​. രാവിലെ മറ്റൊരു സ്കൂളില്‍ എസ്​.എസ്​.എല്‍.സി പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകര്‍ അതേദിവസം ഉച്ചക്കുശേഷം വാര്‍ഷിക പരീക്ഷ നടത്തിപ്പിനായി മാതൃസ്കൂളിലേക്കും ഓടണമായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ്​ ക്രമീകരണം​. എസ്​.എസ്​.എല്‍.സി ഡ്യൂട്ടിക്ക്​ നിയോഗിച്ചിട്ടില്ലാത്ത അധ്യാപകരെയും എട്ട്​, ഒമ്ബത്​ ക്ലാസുകളിലെ പരീക്ഷക്ക്​ ആവശ്യാനുസരണം നിയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്​. അധികം പേരെ ഡ്യൂട്ടിക്ക്​ ആവശ്യമെങ്കില്‍ തൊട്ടടുത്ത എല്‍.പി/യു.പി സ്കൂളുകളിലെ അധ്യാപകരെ നിയോഗിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *