• Fri. Sep 20th, 2024
Top Tags

വാഹനാപകടത്തിൽ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

Bydesk

Mar 25, 2022
വാഹന അപകടത്തിൽ കണ്ണൂർ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരൻ മരിച്ചു. മുണ്ടേരി പടന്നോട്ട് ഏച്ചൂർ കോട്ടംറോഡിൽ മലയൻചാൽ ഹൗസിൽ ബാലകൃഷ്ണൻ്റെയും രമണിയുടെയും മകൻ എം.സി.ബിജുവാണ് (38) മരിച്ചത്.
ഇന്നലെ രാത്രി 9 ഓടെ എളയാവൂർ ബാങ്കിനു സമീപമാണ് അപകടം ഉണ്ടായത്‌. ബൈക്കിൽ ഒരു കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിച്ചു. നാട്ടുകാർ കണ്ണൂർ എ കെ ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സമീപത്തെ സി.സി.ടി.വി. പരിശോധനയടക്കം ഇന്ന് നടക്കും.  മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  ഭാര്യ: ജിതിന. മക്കൾ: ആത്മിക, അലംകൃത. സഹോദരങ്ങൾ: ഷൈജു,
ഷിജു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *