• Fri. Sep 20th, 2024
Top Tags

മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കെ വിദ്യാർത്ഥി കിണറ്റിൽ വീണു

Bydesk

Apr 8, 2022

മട്ടന്നൂർ : ഫോണിൽ സംസാരിച്ച് കൊണ്ടി രിക്കെ വിദ്യാർത്ഥി കിണറ്റിൽ വീണു . രക്ഷക രായി ഫയർഫോഴ്സ് ഇന്നലെ രാത്രി 10.25 ഓടെ മട്ടന്നൂർ ഉരുവച്ചാലിലാണ് സംഭവം . തൊക്കിലങ്ങാടിയിലെ കല്ലുള്ള കണ്ടിയിൽ ഹൗസിൽ നിഹാലാണ് ( 17 ) കിണറ്റിൽ വീണ്ത് . റോഡിന് സമീപത്ത് തന്നെ സ്ഥിതി ചെയ്യുന്ന കിണറാണിത് . ഇതിന് മുകളിലായി ഇരുമ്പനെറ്റ് സ്ഥാപിച്ചിരുന്നെങ്കിലും വെള്ളം എടുക്കുന്നതിനായി നീക്കിവെച്ചിരുന്നു . ഈ സമയത്ത് ഫോണിൽ സംസാരിച്ച് കൊണ്ടുവന്ന നിഹാൽ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു . നാട്ടുകാർ വിവരം അറിയിച്ചതിനെത്തു ടർന്ന് സ്റ്റേഷൻ ഓഫീസർ സി.വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ മട്ടന്നൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു . പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ നിഹാലിനെ വീട്ടിലേക്ക് വിട്ടു . സേനാംഗങ്ങളായ എം.രജീഷ് , പി.ജിത്ത് , നവനീത് കൃഷ്ണൻ , അഖിൽ , കെ.ജയപ്രകാശ് , എൻ.പി. ഷമിത്ത് , പി.സുനിൽകുമാർ എന്നിവരും രക്ഷാ പ്രവർത്തക സംഘത്തിലുണ്ടായിരുന്നു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *