• Sat. Sep 21st, 2024
Top Tags

രാജ്യത്ത് ഭക്ഷ്യോല്പന്ന വില ഒരു വര്‍ഷത്തിനിടയില്‍ ഇരട്ടിയോളമായി വർധിച്ചു

Bydesk

Apr 18, 2022

ന്യൂഡൽഹി : രാജ്യത്ത് ഭക്ഷ്യോല്പന്ന വിലക്കയറ്റ നിരക്ക് ഒരു വര്‍ഷത്തിനിടയില്‍ ഇരട്ടിയോളമായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്.

ഗ്രാമീണ മേഖലയിലാണ് വിലക്കയറ്റം കൂടുതല്‍ രൂക്ഷമായത്. 2021 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച്, 3.94ല്‍ നിന്ന് 8.04 ശതമാനമായാണ് ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ഭക്ഷ്യോല്പന്ന വിലപ്പെരുപ്പം വര്‍ധിച്ചത്. ഗ്രാമീണ മേഖലയില്‍ ഉപഭോക്തൃ വില സൂചികയും സമാനമായി 4.61 ശതമാനത്തില്‍ നിന്ന് 7.66 ശതമാനമായി വര്‍ധിച്ചു.

ഒരു വര്‍ഷക്കാലത്തിനിടയില്‍ എണ്ണ, കൊഴുപ്പ് ഇനങ്ങളിലാണ് ഏറ്റവുമധികം വില വര്‍ധനവുണ്ടായത്. 2021 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 18.79 ശതമാനം വര്‍ധനവാണ് ഈ വിഭാഗത്തിലുണ്ടായത്. പച്ചക്കറി ഉല്പന്ന വിലയില്‍ 11.64 ശതമാനവും ഇറച്ചി, മത്സ്യം തുടങ്ങിയവയില്‍ 9.63 ശതമാനവും വില ഉയര്‍ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *