• Sat. Sep 21st, 2024
Top Tags

അഴീക്കോട് മുണ്ടോൻ വയൽ തോട് ശുചീകരണം തുടങ്ങി

Bydesk

Apr 19, 2022

അഴീക്കോട് മണ്ഡലത്തിലെ നദീജല സ്രോതസ്സുകളുടെ  ശുചീകരണത്തിന്റെ   ഭാഗമായി അഴീക്കോട് മുണ്ടോൻ വയൽ തോട് ശുചീകരണം ഉദ്ഘാടനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ  നിർവ്വഹിച്ചു. അഴീക്കോട് എം.എൽ.എ കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം കയറുന്ന അഴീക്കോട്, ചിറക്കൽ, വളപട്ടണം ഗ്രാമ പഞ്ചായത്തുകൾ കൂടിചേരുന്ന മുണ്ടോൻ വയൽ തോട് ശുചീകരണമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്, അഴീക്കോട്, ചിറക്കൽ, വളപട്ടണം ഗ്രാമ പഞ്ചായത്തുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത നാലു വർഷം കൊണ്ട് അഴീക്കോട് മണ്ഡലത്തിലെ എല്ലാ നദീജല സ്രോതസ്സുകളും ശുചീകരിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജനശക്തി, ടൗൺ സ്പോർട്സ് ക്ലബ് വളപട്ടണം,യുവതരംഗ്, യുവ ഉൾപ്പെടെയുള്ള ക്ലബുകളും തൊഴിലുറപ്പ് തൊഴിലാളികളും പ്രദേശവാസികളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി  കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപെർസൺ അഡ്വ.ടി.സരള,കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .കെ.സി.ജിഷ ടീച്ചർ, അഴീക്കോട്  ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് കെ.അജീഷ്, ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രുതി, വളപട്ടണം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ ടി സഹിർ., ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെപി സാഹിറ, ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽ കുമാർ,  അഴീക്കോട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ കെ.ഗിരീഷ് കുമാർ, അഴീക്കോട് പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജലക്ഷ്മി എന്നിവർ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *