• Fri. Sep 20th, 2024
Top Tags

ഭിന്നശേഷിക്കാരനായ വയോധികന്റെ ഭൂമി കയ്യേറിയതായി പരാതി

Bydesk

Apr 21, 2022

ചെറുപുഴ ∙ ഭിന്നശേഷിക്കാരനായ വയോധികന്റെ ഭൂമി കയ്യേറിയതായി പരാതി. തേജസ്വിനിപ്പുഴയുടെ കാനംവയൽ ഭാഗത്തെ പാലത്തിന്റെ അപ്രോച്ച് റോഡിനു വേണ്ടിയാണു സ്ഥലം കയ്യേറിയതെന്നാണു പരാതി. ഇതുസംബന്ധിച്ചു സ്ഥലം ഉടമ വെള്ളിയോപ്പള്ളിയിൽ ചാക്കോ ചെറുപുഴ പൊലീസിൽ പരാതി നൽകി.

80 വയസ്സുകാരനായ ചാക്കോയും ഭാര്യ അമ്മിണിയും താമസിക്കുന്ന പുരയിടത്തിന്റെ പുഴയോടുചേർന്നു കിടക്കുന്ന സ്ഥലം, ഉടമയുടെ അനുമതിയില്ലാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചതായാണു പരാതി. സ്ഥലം കയ്യേറി അപ്രോച്ച് റോഡിന്റെ നിർമാണം നടക്കുന്ന വിവരം ചാക്കോയുടെ സഹോദരൻ ജോസാണ് ആദ്യം അറിഞ്ഞത്.

ഇതെത്തുടർന്നു ചാക്കോ പരാതിയുമായി ചെറുപുഴ പൊലീസിനെ സമീപിച്ചു. പൊലീസിന്റെ നിർദേശപ്രകാരം പ്രവൃത്തി താൽക്കാലികമായി നിർത്തിവച്ചു. ഇക്കാര്യം ചാക്കോ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ സ്ഥലം സന്ദർശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *