• Fri. Sep 20th, 2024
Top Tags

തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും

Bydesk

May 3, 2022

തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിന്  നാളെ കൊടിയേറും. മെയ് 10നാണ് തൃശ്ശൂര്‍ പൂരം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ 9നും 10.30ക്കും ഇടയിലുളള മുഹൂര്‍ത്തത്തിലാണ് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തില്‍ 10.30ക്കും 10.55നും ഇടയിലാണ് കൊടിയേറ്റം.

പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തും.  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി പൂര്‍ണ്ണമായി നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൂരം നടത്താനാണ് തീരുമാനം. തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ ‘പെസോ ‘ ആണ് അനുമതി നല്‍കിയത്.

കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതിയുള്ളത്. ഇതിന് പുറമെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുത്. മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടത്തും. പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂര്‍ പൂരത്തിന് 30 ആനകളെ മാത്രമാണ് അണിനിരത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *