• Fri. Sep 20th, 2024
Top Tags

ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടി മട്ടന്നൂർ ബസ്സ്റ്റാൻഡ്;പുതിയൊരു ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു

Bydesk

May 24, 2022

മട്ടന്നൂര്‍: സ്‌ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ബസ്‌ സ്‌റ്റാന്‍ഡിന്‌ പകരം പുതിയൊരു ബസ്‌ സ്‌റ്റാന്‍ഡിനായുള്ള മട്ടന്നൂരിന്റെ കാത്തിരിപ്പ്‌ നീളുന്നു.
ബസ്‌ സ്‌റ്റാന്‍ഡിനായി സ്‌ഥലം കണ്ടെത്താന്‍ ഏറെക്കാലമായിനഗരസഭ ശ്രമം തുടങ്ങിയെങ്കിലും ഇതുവരെ വിജയം കണ്ടെത്താനായില്ല .ആദ്യ നഗരസഭാ ബഡ്‌ജറ്റില്‍ തന്നെ മട്ടന്നൂരില്‍ പുതിയ ബസ്‌റ്റാന്‍ഡ്‌ നിര്‍മ്മിക്കാന്‍ വേണ്ടി സ്‌ഥലം കണ്ടെത്തുന്നതിന്‌ ബഡ്‌ജറ്റില്‍ തുക വകയിരുത്തി .
ഏതാണ്ട്‌ പത്തു ബസ്സുകള്‍ക്ക്‌ മാത്രം പാര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന ബസ്‌ സ്‌റ്റാന്‍ഡില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്‌. ഗതാഗത ക്രമീകരണങ്ങള്‍ ഒട്ടേറെ നടപ്പാക്കിയിട്ടും വാഹനത്തിരക്ക്‌ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. സ്‌റ്റാന്‍ഡിന്റെ വശങ്ങളില്‍ തന്നെയാണ്‌ ഓട്ടോറിക്ഷകളും ടാക്‌സി വാഹനങ്ങളും പാര്‍ക്ക്‌ ചെയ്യുന്നത്‌. ബൈക്കുകളുടെ അനധികൃത പാര്‍ക്കിങ്ങും വെല്ലുവിളി ഉയര്‍ത്തുന്നു.
ഇതോടൊപ്പം കടകളിലേക്ക്‌ ചരക്കിറക്കാന്‍ വരുന്ന വലിയ വാഹനങ്ങള്‍ കൂടിയാകുമ്ബോള്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത അവസ്‌ഥയാണ്‌.ബസ്‌ സ്‌റ്റാന്‍ഡിലെ പഴയ വ്യാപാര സമുച്ചയം പൊളിച്ചുനീക്കി സ്‌ഥലത്ത്‌ നാലോ അഞ്ചോ ടാക്‌സി കാറുകള്‍ മാത്രമാണ്‌ പാര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ .ആദ്യഘട്ടത്തില്‍ കല്ലേരി കര ഭാഗത്ത്‌ ബസ്‌റ്റാന്‍ഡ്‌ നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള സ്‌ഥലം കണ്ടെത്തിയെങ്കിലും പിന്നീട്‌ ഉപേക്ഷിക്കുകയായിരുന്നു.
മട്ടന്നൂര്‍ നഗരത്തിന്‍റെ ഹൃദയഭാഗമായ ഇരിക്കൂ റോഡിലെ കൊക്കയില്‍ അതിവിശാലമായ ബസ്‌റ്റാന്‍ഡ്‌ നിര്‍മ്മിക്കാനാവശ്യമായ പ്രവര്‍ത്തനവുമായി നഗരസഭ മുന്നോട്ടുപോയെങ്കിലും സ്‌ഥലമെടുപ്പ്‌ സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന്‌ അതും പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ചക്കരക്കൽ വാർത്ത. അവസാനമായി തലശ്ശേരി റോഡിലെ പഴശ്ശി കനാല്‍ പരിസരത്ത്‌ പഴശ്ശി ഇറിഗേഷന്‍ വകുപ്പിനു കീഴിലുള്ള സ്‌ഥലം ഏറ്റെടുത്ത്‌ ബസ്‌റ്റാന്‍ഡ്‌ നിര്‍മ്മിക്കാന്‍ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു എങ്കിലും പിന്നീട്‌ അതിനു വ്യക്‌തമായ മറുപടികള്‍ ലഭിച്ചില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *