• Fri. Sep 20th, 2024
Top Tags

ചാർജിങ് കേന്ദ്രങ്ങൾ സജ്ജം;വണ്ടി നിർത്താൻ സ്ഥലമില്ല

Bydesk

May 24, 2022

കണ്ണൂർ ∙ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാനായി വൈദ്യുതി തൂണുകളിൽ സ്ഥാപിച്ച ചാർജിങ് പോയിന്റുകളിൽ ചിലത് പ്രയോജനപ്പെടുന്നില്ലെന്നു പരാതി. വശങ്ങളിൽ മതിയായ പാർക്കിങ് സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്നം. അപകടസാധ്യതയുള്ള വളവുകളിലും മറ്റും സ്ഥാപിച്ച ചാർജിങ് പോയിന്റുകൾ മാറ്റി പാർക്കിങ് സൗകര്യമുള്ള ഭാഗങ്ങളിലേക്ക് മാറ്റണമെന്നാണ് വൈദ്യുത വാഹന ഉടമകളുടെ ആവശ്യം.

പാർക്കിങ് സൗകര്യമുള്ള സ്ഥലങ്ങളിലാകട്ടെ വൈദ്യുത വാഹനങ്ങൾക്ക് നിർത്താൻ പറ്റാത്ത വിധത്തിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നതാണ് പ്രശ്നം. ചാർജിങ് പോയിന്റുകളുള്ള ഭാഗത്ത് മറ്റു വാഹനങ്ങളുടെ പാർക്കിങ് നിയന്ത്രിക്കണമെന്ന ആവശ്യവും ഉപഭോക്താക്കൾ ഉയർത്തുന്നുണ്ട്. ഇലക്ട്രിക് സ്കൂട്ടറുകൾക്കും ഓട്ടോറിക്ഷകൾക്കും ചാർജ് ചെയ്യാവുന്ന തരത്തിൽ വൈദ്യുതി തൂണുകളിൽ 89 കേന്ദ്രങ്ങളാണ് കഴിഞ്ഞ ആഴ്ച ജില്ലയിൽ പ്രവർത്തനം തുടങ്ങിയത്.

കാറുകൾക്കും വലിയ വാഹനങ്ങൾക്കുമുള്ള ഫാസ്റ്റ് ചാർജിങ് കേന്ദ്രങ്ങളിൽ പാർക്കിങ് പ്രശ്നമില്ലാതെ സൗകര്യപ്രദമായി ചാർജിങ് സാധ്യമാകുന്നുണ്ട്. മറ്റു വാഹനങ്ങൾ നിർത്തിയിടുന്നതു കാരണം വൈദ്യുത വാഹനങ്ങൾക്ക് ഇടംലഭിക്കാത്ത കേന്ദ്രമാണ് തളിപ്പറമ്പ് പൂക്കോത്ത് നടയിലെ ദേശീയപാതയോരത്തെ ചാർജിങ് പോയിന്റ്. മയ്യിൽ ചാലോട് റോഡരികിലും എരിപുരം പോസ്റ്റ് ഓഫിസിനു സമീപത്തും പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപത്തും സൗകര്യമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *