• Fri. Sep 20th, 2024
Top Tags

ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കൂട്ട ആത്മഹത്യശ്രമം; മരിച്ചത്‌ ആറ് വയസുകാരി മാത്രം

Bydesk

May 31, 2022

ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിയിലായ മൂന്നം​ഗ കുടുംബം ഹോട്ടലില്‍ മുറിയെടുത്ത് വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു.

കഴിഞ്ഞ ദിവസം മുംബൈയിലാണ് സംഭവം. സംഭവത്തില്‍ ആറുവ‌യസ്സുകാരിയായ മകള്‍ അനായക മരിച്ചു. അമ്മയായ പൂനം ബ്രാക്കോയെ(30) ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് റയാനെ കാണാനില്ല.
ഹോട്ടല്‍മുറിയില്‍ ഏഴുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ മീരാ റോഡിലെ ഹോട്ടല്‍ മുറിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയെ അബോധാവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതാവും വിഷം കഴിച്ചതായി സംശയിക്കുന്നു. ഇയാളെ കണ്ടെത്തിയിട്ടില്ല.

വിഷം കഴിച്ച യുവതി ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിക്കുകയും അവര്‍ കാഷിമീര പൊലീസില്‍ അറിയിക്കുകയുമായിരുന്നു. യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടിലില്‍ അനങ്ങാതെ കിടക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടിയുടെ പിതാവാണെന്ന് പ്രാഥമികാന്വേഷണത്തില്‍ സൂചനയുണ്ട്. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ ദമ്ബതികള്‍ തങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് സമര്‍പ്പിച്ചതില്‍ നിന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

മൂന്ന് മാസം മുമ്പ് ദമ്ബതികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന ഫ്ലാറ്റ് വിറ്റു. പ്രീ സ്കൂള്‍ അധ്യാപികയായിരുന്നു പൂനം. ജോലി നഷ്ടപ്പെട്ടതിനാല്‍ കടുത്ത സാമ്ബത്തിക പ്രശ്നത്തിലായിരുന്നു. ഹോട്ടല്‍ മുറിയെടുത്ത ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മകള്‍ക്ക് നല്‍കിയ ശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. ഭാര്യയെയും ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബോധം തിരികെ കിട്ടിയപ്പോള്‍ മരിച്ചുകിടക്കുന്ന മകളെയാണ് യുവതി കണ്ടത്. തുടര്‍ന്ന് ബഹളം വെച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ എത്തി. ഭര്‍ത്താവ് ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടെന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *