• Fri. Sep 20th, 2024
Top Tags

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിയോടെ ട്രോളിംഗ് നിരോധനം നിലവില്‍ വരും

Bydesk

Jun 9, 2022

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിയോടെ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ഈ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും അവരെ ആശ്രയിക്കുന്ന തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 4500 ട്രോളിംഗ് ബോട്ടുകളാണുള്ളത്.ട്രോളിംഗ് നിരോധിക്കുന്ന ദിവസങ്ങളില്‍ പരമ്പ രാഗത വള്ളങ്ങള്‍ക്ക് മാത്രമായി ഹാര്‍ബറുകള്‍ തുറന്ന് കൊടുക്കും.

ഹാര്‍ബറുകളിലും ലാന്‍ഡിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം മീന്‍ കച്ചവടം മുതല്‍ ഐസ് പ്ലാന്റുകള്‍ വരെ അനുബന്ധ തൊഴില്‍ മേഖലകളേയും ബാധിക്കും. തീരക്കടലിലും ആഴക്കടലിലും പരിശോധന കര്‍ശനമാക്കാനും ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആഴക്കടലിലെ അശാസ്ത്രീയ മീന്‍പിടുത്തം തടയാന്‍ സ്ഥിരം സംവിധാനത്തോടൊപ്പം തീരദേശത്തെ ദുരിതത്തിന് പരിഹാരമായി മത്സ്യവറുതി പാക്കേജ് നടപ്പാക്കണമെന്നുമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *