ശ്രീകണ്ഠാപുരം: ഇന്ന് പുലര്‍ച്ചെ പരിപ്പായിയില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ പഴയങ്ങാടി സ്വദേശികുണ്ടിലകത്ത് ഹാരിസ് (46) മരണപ്പെട്ടു. പുലര്‍ച്ചെ മൊയ്യത്തെ ഭാര്യ വീട്ടില്‍ നിന്നും പഴയങ്ങാടിയിലേക്ക് സ്വന്തം ഓട്ടോ റിക്ഷയില്‍ വരുമ്പോള്‍ പരിപ്പായിയില്‍ വെച്ച് വൈദ്യുതി പോസ്റ്റിനിടിച്ചാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഹാരിസിന ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. പന്തല്‍ ജോലിക്കാരനായിരുന്നു (ചോയ്സ് ഡെക്കറേഷന്). ഉപ്പ: പരേതനായ അബ്ദുള്ള. ഉമ്മ : സാറ. ഭാര്യ: ആയിഷ. മക്കള്‍: മര്വാന്, സഫ്വാന്, ഫാത്തിമ, റബീഅത്ത്.