കണ്ണൂര്‍: ജില്ലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഓണക്കാല പച്ചക്കറികള്‍ക്ക് വിപണിയൊരുക്കി ജില്ലാ പഞ്ചായത്ത്.
ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷിക പരമ്ബരാഗത വ്യാവസായിക ഉത്പന്ന പ്രദര്‍ശന വിപണന മേളയില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ നേരിട്ടു വിറ്റഴിക്കാം. അതത് കൃഷിഭവനുകളുമായി ബന്ധപ്പെട്ട് ഇവയുടെ വിപണി ഉറപ്പിക്കാം.
ഇതിനായി രണ്ട് സ്റ്റാളുകളാണ് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന മേളയില്‍ ഒരുക്കിയിട്ടുള്ളത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, വ്യവസായ വകുപ്പിന് കീഴിലുള്ള ചെറുകിട വ്യവസായ യൂണിറ്റുകള്‍, പരമ്ബരാഗത ഉത്പന്നങ്ങള്‍, റിബേറ്റോടെയുള്ള കൈത്തറി ഉത്പന്നങ്ങള്‍, ജില്ലാ പഞ്ചായത്തിന്റെ ഫാമുകള്‍, മില്ലുകളില്‍ എന്നിവിടങ്ങളില്‍നിന്നും നേരിട്ടെത്തിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍, കരകൗശല നിര്‍മാണ വസ്തുക്കള്‍ എന്നിവ സജ്ജീകരിച്ച 125 സ്റ്റാളുകള്‍ മേളയിലുണ്ട്. സെപ്റ്റംബര്‍ ഏഴുവരെയാണ് മേള. പ്രവേശനം സൗജന്യമാണ്.