• Sat. Sep 21st, 2024
Top Tags

‘തനിക്ക് ലഭിച്ച ഭാഗ്യം’; 15 വർഷങ്ങൾക്കു ശേഷം കണ്ണൂരിൽ നിന്നൊരു മേൽശാന്തി സന്നിധാനത്തേക്ക്

Bydesk

Oct 18, 2022

കണ്ണൂർ: 15 വർഷങ്ങൾക്കു ശേഷം കണ്ണൂരിൽ നിന്നും മറ്റൊരു മേൽശാന്തി കൂടി സന്നിധാനത്തേക്ക്. തനിക്ക് ലഭിച്ച ഭാഗ്യങ്ങളിലൊന്നാണ് ശബരിമല മേൽശാന്തി നിയമനമെന്ന് കണ്ണൂർ മലപ്പട്ടം അഡൂർ സ്വദേശി കെ ജയരാമൻ നമ്പൂതിരി പറഞ്ഞു. ഏതു ജോലിയും അതിനെ പൂർണമായി ഉൾക്കൊണ്ട് ആത്മസമർപ്പണത്തോടെ ചെയ്യുകയെന്നതാണ് തൻ്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ ചൊവ്വ ശിവക്ഷേത്രത്തിലെ മേൽശാന്തിയായി ജോലി ചെയ്തു വരികെയാണ് ശബരിമല മേൽശാന്തിയായി ജയരാമൻ നമ്പൂതിരിയെ സന്നിധാനത്തു നടന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്.എസ്എസ്എൽസി ഫസ്റ്റ് ക്ലാസോടെ വിജയിച്ച ജയരാമൻ പിന്നീട് പഠനം നിർത്തി ആത്മീയ മേഖലയിലേക്ക് തിരിയുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ ഇരട്ട സഹോദരൻ ഗൾഫിൽ ചാർട്ടേഡ് അക്കൗണ്ടൻ്റാണ് ശബരിമലയിലും മാളികപ്പുറത്തെയും മേൽശാന്തിയായി ജയരാമൻ നമ്പൂതിരി ഇക്കുറി അപേക്ഷ സമർപ്പിച്ചിരുന്നു. 15 വർഷത്തിനു ശേഷമാണ് കണ്ണൂരിൽ നിന്നും മേൽശാന്തിയായി ഒരാൾ ശബരിമലയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.മലപ്പട്ടം അഡൂരിലാണ് താമസം. ആര്‍ദ്രയാണ് ഭാര്യ. ആര്‍ജവ് കൃഷ്ണ, അരുന്ധതി എന്നിവര്‍ മക്കളാണ്.

ഇന്ന് രാവിലെ ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള കൃതികേഷ് വർമ്മയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. 10 പേരാണ് ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ, ബോർഡ് അംഗം പി എം തങ്കപ്പൻ, ദേവസ്വം കമ്മീഷണർ ബി എസ് പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്,

Spread the love

Leave a Reply

Your email address will not be published. Required fields are marked *