• Sat. Sep 21st, 2024
Top Tags

newsdesk

  • Home
  • പേരാമ്പ്ര സ്വദേശി ബഹ്‌റൈനിൽ ഹൃദയഘാധം മൂലം മരണപ്പെട്ടു

പേരാമ്പ്ര സ്വദേശി ബഹ്‌റൈനിൽ ഹൃദയഘാധം മൂലം മരണപ്പെട്ടു

കോഴിക്കോട്: പേരാമ്പ്ര എരവട്ടൂരിലെ എടവനപ്പൊയിൽ ഇ.പി.ഇബ്രാഹിം മാസ്റ്റർ,ആമിന എന്നിവരുടെ മകൻ ഇ.എം.ഷാജി (50) ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ സെൻ്ററിൽ ഹൃദയസ്തഭനത്താൽ അന്തരിച്ചു. ഭാര്യ: ഷർഫീന. മകൻ:ഷെഹസിൻ ഷാജി (പേരാമ്പ്ര ഹൈസ് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി). സഹോദരിമാർ: ഷെമി ടീച്ചർ (എൻ.വി.യു.പി…

വാഹനഗതാഗതം പറശ്ശിനി ഉത്സവം വരെ തടസ്സപ്പെടില്ല

പറശ്ശിനിക്കടവ് അക്വഡക്ട് കം ബ്രിഡ്ജിന്റെ റീ ടാറിങ്ങ് പ്രവൃത്തിയും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ നവംബര്‍ 27 മുതല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പറശ്ശിനി ശ്രീ മുത്തപ്പൻ മഠപ്പുര ഉത്സവം നടക്കുന്നതിനാൽ ഉത്സവം കഴിയുന്നത് വരെ നിലവിൽ ഉള്ളതുപോലെ ഗതാഗതം തുടരും.…

യാത്രയയപ്പും മുൻകാല പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിക്കും

ചുമട്ട് തൊഴിലാളി യൂണിയൻ(ഐഎൻടിയുസി) കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ 37 വർഷത്തിനുശേഷം വിരമിക്കുന്ന വർഗ്ഗീസിന് യാത്രയയപ്പും മുൻകാല പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിക്കും.ശനിയാഴ്ച വൈകിട്ട് 6.30 ന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

ലോ കോളജിലെ എസ്എഫ്ഐ- കെ.എസ്.യു സംഘർഷം; 15 പേർക്കെതിരെ കേസ്; വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

കോഴിക്കോട് ലോ കോളജിലെ എസ്എഫ്ഐ-കെഎസ് യു സഘർഷത്തിൽ 15പേർക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമം ,കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇന്നലെയാണ് എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേവായൂർ പൊലീസ്…

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം അനുസ്മരണ റാലിയും പൊതുസമ്മേളനവും കേളകത്ത്

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്‌ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് അനുസ്മരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.കേളകം ബസ്റ്റാന്റിൽ നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത ഉദ്ഘാടനം ചെയ്യും.

ക്ഷേത്രകുളം സമർപ്പണം

ഉളിയിൽ പടിക്കച്ചാൽ മതിലുവളപ്പ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കുളസമർപ്പണം നവംബർ 26ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും.

കൊവിഡിന് ശേഷം ചൈനയിൽ അജ്ഞാത രോഗം; കുട്ടികളാൽ നിറഞ്ഞ് ആശുപത്രികൾ, സ്കൂളുകൾ അടച്ചു, റിപ്പോർട്ട് തേടി ഡബ്ല്യുഎച്ച്ഒ

ബീജിങ്: കൊവിഡിന് ശേഷം ചൈന മറ്റൊരു പകര്‍ച്ചവ്യാധി ഭീഷണിയെ നേരിടുകയാണ്. നിഗൂഢ ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടര്‍ന്നു പിടിക്കുന്നത്. ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു മഹാമാരിയാകുമോ ഇത് എന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ക്കുണ്ട്. ലോകാരോഗ്യ സംഘടന രോഗത്തെ…

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് നാളെ 7 മണി മുതൽ

രാജസ്ഥാനിലെ ജനങ്ങൾ നാളെ പോളിംഗ് ബൂത്തിൽ എത്തും. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വോട്ടർ മാരെ നേരിൽ കണ്ടും ഫോണിൽ വിളിച്ചും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. 200 സീറ്റുകൾ ഉള്ള രാജസ്ഥാൻ നിയമ സഭയിലേക്ക് രാവിലെ ഏഴു മുതൽ വൈകീട്ട്…

മലയാളി അധ്യാപിക അബുദാബിയിൽ മരിച്ചു

അബുദാബി: മലയാളി അധ്യാപിക അബുദാബിയിൽ മരിച്ചു. അരൂർ ഒന്നാം വാർഡിൽവേലിക്കകത്ത് ഹനീഷിൻ്റെ ഭാര്യ നിഷാ ഹനീഷ് (42) ആണ് മരിച്ചത്. മെനഞ്ചയിറ്റിസ് അസുഖത്തെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അബുദാബി ഭവൻസ് വിദ്യാമന്ദിർ സ്കൂൾ അധ്യാപികയായിരുന്നു നിഷാഹനീഷ്. ഭർത്താവ് ഹനീഷ്…

റോബിൻ ബസ്സ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.

കോയമ്പത്തൂരില്‍നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡിയുടെ നടപടി. ബസ്സിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വന്‍ പോലീസ് സന്നാഹത്തോടെയാണ് എംവിഡി ബസ്സ് പിടിച്ചെടുക്കാനെത്തിയത്. കസ്റ്റഡിയിലെടുത്ത ബസ്സ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്കു മാറ്റി. ഹൈക്കോടതി ഉത്തരവ്…