• Sat. Jul 27th, 2024
Top Tags

കാലാവസ്ഥ

  • Home
  • കാർമേഘം മൂടി നിൽക്കുന്നതിനാൽ വ്യക്തതയില്ല; സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയെന്ന് ജില്ലാ കളക്ടർ

കാർമേഘം മൂടി നിൽക്കുന്നതിനാൽ വ്യക്തതയില്ല; സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയെന്ന് ജില്ലാ കളക്ടർ

കർണാടക ഷിരൂരിലെ സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ. കാർമേഘം മൂടി നിൽക്കുന്നതിനാൽ ദൃശ്യങ്ങളിൽ വ്യക്തതയില്ലെന്ന് കളക്ടർ പറഞ്ഞു. അപകടം നടന്ന ശേഷമുള്ള സാറ്റലൈറ്റ് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിലെ സൂചനകൾ ഉപയോഗിച്ചാകും ഇന്നത്തെ തിരച്ചിൽ നടക്കുക. കരസേനയും…

ജലനിരപ്പ് ഉയരുന്നു; കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് അധികജലം തുറന്നുവിടും. ഘട്ടംഘട്ടമായി ഷട്ടര്‍…

അർജുനെ കാത്ത് നാട്; ഇന്ന് ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് റഡാറിന്റെ സഹായത്തോടെ തെരച്ചിൽ

കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽപ്പെട്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു. ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാകും തെരച്ചിൽ നടത്തുക. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്ന് സംഭവസ്ഥലം സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ 8.30ന് റഡാർ സംവിധാനം…

ശക്തമായ മഴ തുടരും; ഇന്ന് നാലുജില്ലകളിൽ ഓറഞ്ച് അലേർട്ട്; ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…

തകർത്ത് പെയ്യുമ്പോഴും കണക്കിൽ കുറവ്, സംസ്ഥാനത്ത് മഴക്കുറവ് തന്നെ, ഒരു ജില്ലയിൽ മാത്രം അധിക മഴ

കാലവർഷം ശക്തമായി പെയ്യുമ്പോഴും ഇതുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 12 ശതമാനം മഴക്കുറവ്. 1043.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 922.6 മില്ലി മീറ്ററാണ് ലഭിച്ചത്. ജൂണിലെ മഴക്കുറവ് കാരണമാണ് സംസ്ഥാനത്തൊട്ടാകെ മഴക്കുറവുണ്ടാകാൻ കാരണം. എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും…

വയനാട് പൊൻകുഴിയിൽ വനപാതയിൽ കുടുങ്ങി നൂറിലേറെ യാത്രക്കാർ; കോഴിക്കോടും ദുരിതപെയ്ത്ത്, ​ഗതാ​ഗത നിയന്ത്രണം

മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന്  NH 766 ലെ ദേശീയ പാതയിൽ മുത്തങ്ങയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി തുടരുകയാണ്. വയനാട് പൊൻകുഴി ഭാ​ഗത്ത് വനപാതയിൽ കുടുങ്ങി യാത്രക്കാർ. ണഴ ശക്തമായതിനെ തുടർന്ന് റോഡിൽ വെള്ളം കയറിയതിനാൽ…

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നൽ ചുഴലി. മൂന്ന് വീടുകൾ ഭാഗീകമായി തകർന്നു. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ഇന്ന് ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ്…

ഇന്ന് ശക്തമായ മഴയുണ്ടാകും; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലയിലും മഴ കനത്തേക്കും.11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്…

സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂരും കാസർകോടും ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.…

ടി20 ലോകകപ്പിന് മുമ്പായി ആത്മവിശ്വാസത്തോടെ മലയാളി താരം

ടി20 ലോകകപ്പ് (ICC Men’s T20 World cup) 2024ലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ഇന്നിറങ്ങുകയാണ്. ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ലോകോത്തര താരങ്ങളാല്‍ സമ്പുഷ്ടമായ ടീം ഇന്ത്യ ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ മികച്ച വിജയം നേടുമെന്ന് ഉറപ്പാണ്. ടീമെന്ന…