• Fri. Sep 20th, 2024
Top Tags

കണ്ണൂർ

  • Home
  • ഉളിക്കലിൽ വ്യാപാരോത്സവം തുടങ്ങി

ഉളിക്കലിൽ വ്യാപാരോത്സവം തുടങ്ങി

ഉളിക്കൽ: ഉളിക്കൽ വ്യാപാരോത്സവം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രിൽ 13 വരെ നീണ്ടു നിൽക്കും. നറുക്കെടുപ്പിലൂടെ എല്ലാ മാസവും സമ്മാനങ്ങൾ നൽകും. വ്യാപാരോത്സവത്തിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.…

ബസ്സിടിച്ച് റെയിൽവേ ഗേറ്റ് പൊട്ടി ഗതാഗതം തടസ്സപ്പെട്ടു

തലശ്ശേരി: നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ്സിടിച്ച് കൊടുവള്ളി റെയിൽ വേ ഗേറ്റ് തകർന്നു. അപകടത്തെ തുടർന്ന് മമ്പറം- അഞ്ചരക്കണ്ടി റൂട്ടിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. ബുധൻ രാവിലെ ഒമ്പതരയോടെയാണ് സംഭവം. മമ്പറം ഭാഗത്തുനിന്നും തലശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് ഗേറ്റ്…

വെടിക്കെട്ട് ഒഴിവാക്കാം; തുക ജീവകാരുണ്യ പ്രവൃത്തികള്‍ക്ക്-മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: പള്ളിത്തിരുനാളുകളുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങളില്‍ വെടിക്കെട്ട് ഒഴിവാക്കി ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്ന് തലശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. 17ന് പള്ളികളില്‍ വായിച്ച സര്‍ക്കുലറിലൂടെയാണ് ആര്‍ച്ച്‌ ബിഷപ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിക്കോപ്പുകള്‍ക്ക് ഉപയോഗിക്കുന്ന പണം ഇടവകയിലെ ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കോ…

ലെെസൻസില്ലേ…. കേക്ക് വിൽക്കണ്ട, പിടി വീഴും! പരിശോധനയുമായി ഭക്ഷ്യസുരക്ഷ ഉദ്ധ്യോഗസ്ഥർ

കണ്ണൂർ : ക്രിസ്മസ്, ന്യൂയർ പ്രമാണിച്ച് ലെെസൻസില്ലാതെ ഹോംമെയ്ഡ് കേക്കും മറ്റ് പലഹാരങ്ങളും ഉണ്ടാക്കി വിൽക്കാനൊരുങ്ങുന്നവരെ പിടി കൂടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ സുരക്ഷ വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. വീടുകൾ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും നിർമ്മിച്ച്…

പശു വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 27, 28 തീയതികളില്‍ പശു വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ താല്‍പര്യമുള്ള കര്‍ഷകര്‍ ഡിസംബര്‍ 26നകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 763473.

പന്നിപ്പനി; അവസാനം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചു

ആലക്കോട്: ഉദയഗിരി പഞ്ചായത്തില്‍ പടര്‍ന്നുപിടിച്ച ആഫ്രിക്കൻ പന്നിപനിയെ തുടര്‍ന്ന് കൊന്നൊടുക്കിയ പന്നികള്‍ക്ക് നഷ്ടപരിഹാരാരം അനുവദിച്ചതായി മൃഗസംരക്ഷണ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ചന്ദ്രശേഖരനെ അറിയിച്ചു. ഉദയഗിരി ഗ്രാമപഞ്ചായത്തും കര്‍ഷക സംഘവും നവകേരള സദസിലടക്കം അപേക്ഷ നല്‍കിയിരുന്നു.…

കരിന്തളം – വയനാട് 400 കെ വി ലൈൻ മതിയായ നഷ്ടപരിഹാര പാക്കേജ് വേണം കളക്ടർക്ക് സ്ഥലമുടമകളായ കർഷകർ നിവേദനം നൽകി

കണ്ണൂർ : കരിന്തളം – വയനാട് 400 കെ വി ലൈൻ കടന്നുപോകുന്ന അയ്യൻകുന്ന് പഞ്ചായത്തിലെ 58 കർഷകർ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മാസങ്ങളായി യാതൊരു തീരുമാനവും ആവാതെ നീളുകയാണ്…

ക്രിസ്മസ് – പുതുവത്സര ആഘോഷം; കൂട്ടുപുഴ അതിർത്തിയിൽ പരിശോധന കർശനം

ഇരിട്ടി : ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ മറവിൽ കർണാടകയിൽ നിന്നും മദ്യവും മറ്റ് ലഹരി വസ്തുക്കളും കേരളത്തിലേക്ക് കടത്തുന്നത് തടയാൻ കൂട്ടുപുഴ അതിർത്തിയിൽ പോലീസും എക്സൈസും പരിശോധന ശക്തമാക്കി. നിലവിലുള്ള പരിശോധനയ്ക്ക് പുറമേ കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷ്യൽ…

ഡ്രൈവിങ് ടെസ്റ്റിനിടെ കാറില്‍ കുഴഞ്ഞുവീണു; കണ്ണൂരില്‍ 72കാരന്‍ മരിച്ചു

കണ്ണൂര്‍: ഇരിട്ടിയില്‍ ഡ്രൈവിങ് ടെസ്റ്റിനിടെ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു. നെടുമ്പുറംചാല്‍ സ്വദേശി ജോസ് ആണ് മരിച്ചത്. 72 വയസായിരുന്നു. ഉടന്‍ തന്നെ മോട്ടോര്‍ വാഹനവകുപ്പിന്റെ വണ്ടിയില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ഇരിട്ടി എരുമത്തടത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിങ്…

കണ്ണൂരിലെ അതിര്‍ത്തി ഗ്രാമത്തിലെ വിളകള്‍ പിഴുതെറിയും, വഴി തടയും; കര്‍ണാടക വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തം

ഇരിട്ടി : കണ്ണൂരിലെ അതിര്‍ത്തി ഗ്രാമത്തിലെ കര്‍ഷകരുടെ വിളകള്‍ പിഴുതെറിഞ്ഞും വഴി തടഞ്ഞും കര്‍ണാടക വനം വകുപ്പ്. അയ്യൻകുന്ന്, പാലത്തിങ്കടവ് നിവാസികള്‍ക്കാണ് ഗതികേട്. വീട് നിര്‍മാണം ഉള്‍പ്പെടെ തടഞ്ഞതോടെ ജനകീയ സമിതി പ്രതിഷേധവുമായി രംഗത്ത് എത്തി. കര്‍ണാടകയോട് ചേര്‍ന്നാണ് പാലത്തിങ്കടവ് ബാരാപ്പോള്‍…