• Wed. Dec 4th, 2024
Top Tags

2016-ൽ കെകെ ശൈലജയും പുതുമുഖമായിരുന്നു; വ്യക്തികൾ പ്രതീകം മാത്രം: എംവി ജയരാജൻ

Bydesk

May 19, 2021

കണ്ണൂർ: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെകെ ശൈലജയെ മാറ്റിനിർത്തിയതിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ . 2016-ൽ കെ കെ ശൈലജയും പുതുമുഖമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിചയമില്ലാത്തതിനാൽ അപ്രധാന വകുപ്പ് മതിയെന്ന് പറഞ്ഞ ശൈലജയ്ക്ക് കോടിയേരി ബാലകൃഷ്ണനാണ് ഊർജ്ജം പകർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ശൈലജയുടെ വിജയം കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ശൈലജയെപ്പോലെ ഇപി ജയരാജനും തോമസ് ഐസകും ടിപി രാമകൃഷ്ണനുമെല്ലാം മികച്ച മന്ത്രിമാരായിരുന്നു. അല്ലെങ്കിൽ വീണ്ടും എൽഡിഎഫ് അധികാരത്തിൽ വരില്ല. മന്ത്രിസഭയാണ് മാതൃകാപരമായി പ്രവർത്തിച്ചത്. കൂട്ടായ്മയാണ് ആ മാതൃക സൃഷ്ടിച്ചത്, എംവി ജയരാജൻ പറഞ്ഞു. വ്യക്തികൾ പ്രസ്ഥാനത്തിന്റെ പ്രതീകം മാത്രമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.ഇടതുപക്ഷത്തിന്റെ വിജയത്തിന്റെ തിളക്കം കുറയ്ക്കാൻ ചിലർ ശ്രമിക്കുകയാണ്. പുതുമുഖങ്ങൾക്ക് ഭരിക്കാൻ അറിയുമോ? പരിചയ സമ്പത്തുള്ളവരല്ലേ വരേണ്ടത് എന്ന് ചോദിക്കുമ്പോൾ അതിനും നായനാർ മാതൃകയാണ്. 1980 ൽ നായനാർ മുഖ്യമന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് പരിചയ സമ്പത്ത് ഇല്ലായിരുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച പരിചയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇകെ നായനാർ ദിനത്തിൽ നായനാർ അക്കാദമിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *