• Sat. Jul 27th, 2024
Top Tags

കാട്ടാനയെ പ്രതിരോധിക്കാന്‍ നടത്തിയ ജനകീയ പങ്കാളിത്തം വിജയത്തിലേക്ക്‌

Bydesk

Sep 4, 2021

ഇരിട്ടി : കാട്ടാനയെ പ്രതിരോധിക്കാന്‍ ജനകീയ കൂട്ടായ്യയുടെ നേതൃത്വത്തില്‍ 8.5 കിലോ മീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കുന്ന തൂങ്ങും വൈദ്യുതവേലി (ഹാങ്ങിങ് ഫെന്‍സ്) പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഓടംതോട് ചപ്പാത്തുമുതല്‍ പാലപ്പുഴ ചേന്തോട്‌വരെ 5.2 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. കണിച്ചാര്‍, പേരാവൂര്‍, മുഴക്കുന്ന് പഞ്ചായത്തുകളിലെ ആറളംഫാമും ബാവലിപ്പുഴയും അതിര്‍ത്തിയായുള്ള പ്രദേശങ്ങളിലെ 930 ഓളം പേരുള്ള ജനകീയ വാട്ട്‌സാപ്പ് കൂട്ടായ്കയുടെ നേതൃത്വ
ത്തിലാണ് നിര്‍മാണം. ദിവസേന 500 മീറ്ററോളം വീതമാണ് വേലി നിര്‍മാണം പൂര്‍ത്തിയാക്കിയത്. കണിച്ചാര്‍ കളികയം മുതല്‍ ഓടംതോട് ചപ്പാത്തുവരെയാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇത്ശനിയാഴ്ച തുടങ്ങുമെന്നും ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുകയാണ്‌ലക്ഷ്യമെന്നും പ്രവൃത്തികള്‍ക്ക്
നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു. വനംവകുപ്പ് വാച്ചര്‍മാരടക്കമുള്ളവര്‍ സാങ്കേതിക, നിര്‍മാണസഹാ
യങ്ങളും നല്‍കുന്നുണ്ട്. ഓരോ പ്രദേശത്തെയും പണികള്‍ക്ക് ആ പ്രദേശത്തുള്ളവര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. ഓരോ ദിവസവും പണി പൂര്‍ത്തിയാക്കി വൈദ്യുതി ചാര്‍ജ് ചെയ്താണ് പ്രവൃത്തി പുരോഗമിക്കുന്നത്. നാലു മീറ്റര്‍ ഉയരത്തില്‍ മരങ്ങള്‍ വഴി വിലങ്ങനെ സ്ഥാപിക്കുന്ന കമ്പി
യില്‍നിന്ന് വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍ കുത്തനെ തൂക്കുന്നതാണ് തൂങ്ങും വൈദ്യുതവേലി താഴേക്ക് തൂക്കുന്ന കമ്പികള്‍ തമ്മില്‍ 60 സെന്റിമീറ്റര്‍ അകലമുണ്ട്.
വൈദ്യുതവേലികള്‍ സ്ഥാപിക്കുന്ന തൂണുകള്‍ തകര്‍ത്ത് കാട്ടാനകള്‍ എത്തുന്നത് പരമ്പരാഗത ഫെന്‍സിങ്ങിന്റെ പോരായമയായിരുന്നു. തൂങ്ങും വേലിയില്‍ ഇതൊഴിവാക്കാനാകും. നിര്‍മാണം പൂര്‍ത്തിയായ ചപ്പാത്ത് ചേന്തോട് ഭാഗത്ത് ഈ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നാലു തവണ കാട്ടാന എത്തി. നാലുതവണയും തൂങ്ങും വേലിയില്‍ നിന്നുള്ള വൈദ്യുതി പ്രഹരമേറ്റ് പിന്തിരിഞ്ഞോടി. ഇത് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
പദ്ധതിയോട് കൂടുതല്‍ പേര്‍ സഹായിക്കാനെത്തുകയാണിപ്പോള്‍. അഞ്ചുലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്രവൃത്തിക്കായി ജനങ്ങളില്‍നിന്ന് സമാഹരിച്ചത് 3.3 ലക്ഷത്തോളം രൂപയാണ്. സാമ്പത്തിക പരിമിതികളുണ്ടെങ്കിലും ഒത്തുചേര്‍ന്ന് അതിനെ മറികടക്കുകയാണ് ജനകീയ കൂട്ടായ്മ. മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.കെ. മഹേഷ്, വിവിധ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രോത്സാഹനവുമായുണ്ട്. ബേബി കുര്യന്‍ പൂത്തോണം, ജോയി തൃക്കേകുന്നേല്‍, സജു പാറശ്ശേരി, ജോഷി മുണ്ടസ്ത്കുല്‍, ജോസ് ഇടത്താഴെ, ജോജന്‍ ഇടത്താഴെ, ബിജിനു, ജേക്കബ്, ബെന്നി പൂവത്തിങ്കല്‍, മാണിപറമ്പില്‍ അപ്പച്ചന്‍ തുടങ്ങിയവരാണ് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വാര്‍ത്തയുടെ വീഡിയോ

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *