ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ്സ് മാടത്തില്‍ വാര്‍ഡ് കമ്മറ്റിയുടെയും ജാവഹര്‍ ബാല മഞ്ച് മാടത്തില്‍ യൂണിറ്റിന്റെയുയും സംയുക്ത അഭിമുഖ്യത്തില്‍ 2020- 2021 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ചടങ്ങ് പേരാവൂര്‍ നിയോജക മണ്ഡലം എം.എല്‍.എ സണ്ണി ജോസഫ് ഉല്‍ഘടനം ചെയ്തു.പായം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റഹീസ് കണിയാറക്കല്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് തോമസ് വര്‍ഗീസ്, ഡി.സി.സി. മെമ്പര്‍ പിസി പോക്കര്‍, പായം മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ശ്രേയസ് പെരുമ്പറമ്പ്, ജോസ് മാടത്തില്‍, സത്യവാന്‍, വിജയന്‍ കാലുമുട്ടി, ജോസ് തുണ്ടത്തില്‍, അനീസ് പിസി, സുനില്‍ p കുര്യന്‍, ആദര്‍ശ്, സ്വാലിസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാര്‍ത്തയുടെ വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക