കേളകം: ഇല്ലിമുക്കില്‍ ശനിയാഴ്ച്ച രാത്രി ഏഴരയോടെയുണ്ടായ വാഹനാപകടത്തില്‍ കൊട്ടിയൂര്‍ ഒറ്റപ്ലാവ് സ്വദേശി കൊച്ചിക്കാരന്‍ വീട്ടില്‍ അജേഷ്(36)ന് ഗുരുതരമായി പരിക്കേറ്റു. കാലിനും തലക്കും ഗുരുതരമായി പരിക്കേറ്റ അജേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെട്ട്യാംപറമ്പിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങിപോകും വഴി അജീഷ് സഞ്ചരിച്ച ബൈക്ക് അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് അപകടസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. അപകടം നടന്ന ഉടന്‍ ഓടിയെത്തിയ നാട്ടുകാരാണ് അജീഷിനെ ആശുപത്രിയിലെത്തിച്ചത്