ഉളിക്കല്‍: കോക്കാട് മുതല്‍ കണിയാര് വയല്‍ വരെ കിഫ്ബി പദ്ധതിയില്‍ പ്പെടുത്തി 63 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റോഡും, സംരക്ഷണ ഭിത്തികളും കാലവര്‍ഷത്തില്‍ തകര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് സി ഐ കെ വി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. സി പി ഐ എം നുച്ചിയാട് ലോക്കല്‍ കമ്മിറ്റി ഉള്‍പ്പെടെ വിവിധ സംഘടനകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 63 കോടി രൂപ ചിലവില്‍ നവീകരിക്കുന്ന റോഡിലെ കോണ്‍ക്രീറ്റ് ഭിത്തി ഉള്‍പ്പെടെ പല ഭാഗങ്ങളും ഈ വര്‍ഷം പെയ്ത മഴയില്‍ തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്.
നിര്‍മ്മാണത്തിന്റെ വിവിധ സാമ്പിളുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
2019 ല്‍ ആരംഭിച്ച മെക്കാഡം റോഡിന്റെ പ്രവര്‍ത്തി ഇരിക്കൂര്‍ കണ്‍സ്ട്രക്ഷന്‍ കമ്പിനിയാണ് ഏറ്റെടുത്ത് നടത്തുന്നത്.
ഇതുവരെയായിട്ടും പണി പൂര്‍ത്തികരിക്കാന്‍ സാധിച്ചിട്ടില്ല.
മെയ്യ് മാസത്തില്‍ മഴ തുടങ്ങിയ സമയത്ത് തന്നെ പൊയ്യൂര്‍ക്കരി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തുന്നതിനായി നിര്‍മ്മിച്ച ഇരു വശങ്ങളിലെയും സംരക്ഷണ ഭിത്തി വിണ്ടു കീറുകയും, ഒരു വശം പൂര്‍ണ്ണമായും മറിഞ്ഞു വീഴുകയു ചെയ്തിരുന്നു.
റോഡ് പണിയില്‍ അഴിമതിയും, കെടുകാര്യസ്ഥതയും നടന്നിട്ടുണ്ടെന്നും, ഇതില്‍ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി കൊണ്ട് സി പി ഐ (എം) നുച്ചിയാട് ലോക്കല്‍ കമ്മിറ്റി, ഡി വൈ എഫ് ഐ യുടെ വിവിധ മേഖല കമ്മിറ്റികള്‍, മറ്റ് വിവിധ സംഘടനകള്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി, വിജിലന്‍സ്, കിഫ്ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പരാതികള്‍ അയച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണിയാര് വയല്‍ മുതല്‍ കോക്കാട് വരെ റോഡിന്റെ നിര്‍മ്മാണം പരിശോധിച്ചത്. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടത്തിയതായിട്ടാണ് സൂചന