• Sat. Jul 27th, 2024
Top Tags

കൃഷി ചെയ്യാന്‍ കര്‍ഷകര്‍; വിളവെടുക്കാന്‍ കാട്ടാനകള്‍

Bydesk

Sep 4, 2021

ഇരിട്ടി: മൂന്ന് ദിവസം കൊണ്ട് പാലപ്പുഴയിലെ സാദത്തിന്റെ കൃഷിയിടത്തില്‍ നിന്നും കാട്ടാനക്കൂട്ടം നശിപ്പിച്ചത് 600ല്‍ അധികം വാഴകള്‍. കഴിഞ്ഞ രാത്രി മാത്രം സാദത്തിന്റെ കൃഷിയിടത്തില്‍ ചവിട്ടിക്കൂട്ടിയത് 100ഓളം വാഴകളാണ്. ഒരു വര്‍ഷത്തിനിടയില്‍ 60 തവണയെങ്കിലും ആനക്കൂട്ടം കൃഷിയിടത്തില്‍ എത്തിയിട്ടുണ്ടെന്നാണ് സാദത്ത് പറയുന്നത്. വിദേശത്തുള്ള ബന്ധുക്കളുടെയും കുടുംബക്കാരുടേയും സഹായത്താല്‍ പാലപ്പുഴ പുഴയോരത്ത് പത്ത് ഏക്കര്‍ സ്ഥലം വാങ്ങി കൃഷി നടത്തി ജീവിതം കുരുപ്പിടിക്കാനുള്ള സാദത്തിന്റെ ശ്രമമാണ് ആനക്കൂട്ടം തച്ചുടച്ചത്. ആദ്യഘട്ടത്തില്‍ കൃഷി നട്ട 3000ത്തോളം വാഴകളില്‍ പകുതിയും കാട്ടാന നശിപ്പിച്ചു. രണ്ടാംഘട്ടത്തില്‍ നടത്തിയ 1000വാഴകളില്‍ 600എണ്ണമാണ് ആന ചവിട്ടികൂട്ടിയത്.
പുഴ കടന്ന് എത്തുന്ന ആനക്കൂട്ടത്തെ പ്രതിരോധിക്കുന്നതിനായി തോട്ടം മുഴുവന്‍ ലക്ഷങ്ങള്‍ മുടക്കി കമ്പി വേലി സ്ഥാപിച്ചെങ്കിലും കുറെ ഭാഗം കാട്ടാനകള്‍ തന്നെ നശിപ്പിച്ചു. സ്വന്തം ആവശ്യത്തിനും വില്‍പ്‌നയ്ക്കുമായി മൂന്ന് ഏക്കറില്‍ നട്ടുവളര്‍ത്തിയ തീറ്റ പുല്‍കൃഷിയില്‍ മുക്കല്‍ ഭാഗവും നശിപ്പിച്ചു. പിടിച്ചു നില്ക്കാന്‍ വഴിയില്ലാതായതോടെ ഒരു മാസം മുന്‍മ്പ് സാദത്തും പറമ്പിലെ തൊഴിലാളികളും ചേര്‍ന്ന് ആനക്കൂട്ടം നശിപ്പിച്ച വാഴക്കുലയുമായി ഇരിട്ടിയിലെ ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു.
ആനയിറങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്‍ മേലാണ് സമരം പിന്‍വലിച്ചതെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. വനം വകുപ്പ് ഉദ്യോഗസ്തരെ ആന ഇറങ്ങിയ കാര്യം പറഞ്ഞ് വിളിച്ചാല്‍ പലപ്പോഴും കള്ളക്കേസില്‍ കുടുക്കും എന്നെക്കെയുള്ള ഭീഷണികളാണ് ചില ഉദ്ധ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. Byt. ആറളം ഫാമിനോട് ചേര്‍ന്ന ജനവാസ മേഖലയിലെ നിരവധി കര്‍ഷകരാണ് കാട്ടാന ഭീതിയില്‍ കഴിയുന്നത്. പ്രതിഷേധം ശക്തമാകുബോള്‍ മാത്രം ആനയെ വനപാലകര്‍ തുരത്താറുണ്ടെങ്കിലും, ശാശ്വതമായ പരിഹാരം കാണാത്തതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *