• Wed. Dec 4th, 2024
Top Tags

കോഴിക്കോട് വീണ്ടും നിപ്പ…?

Bydesk

Sep 5, 2021

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന  12 വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽ ഡോക്ടർമാരുടെ അടിയന്തിര സൂം മീറ്റിംഗ് വിളിച്ചു.
നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12 കാരന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *