കണ്ണൂർ: കൗമുദി ടീച്ചർ മഹാത്മാ ഗാന്ധിജിക്ക് ഹരിജനോദ്ധാരണ ഫണ്ടിലേക്കായി ആഭരണങ്ങൾ കൈമാറിയതിനെ പ്രകീർത്തിന് ഹരിജൻ വാരികയിൽ 1934 ജനുവരി 19 ന് എഴുതിയ മുഖപ്രസംഗത്തിന്റെ പകർപ്പ് ഡി.സി.സി. ഓഫീസിലെ റഫറൻസ് ലൈബ്രററിക്ക് കൈമാറി. കണ്ണൂർ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയാണ് ഈ അപൂർവ്വ സമ്മാനം കണ്ണൂർഡി.സി.സിക്ക് സമ്മാനിച്ചത്. സൊസൈറ്റി പ്രസിഡണ്ട് സി.പി.നാരായണൻ നമ്പ്യാർ ഇതും നൂറു ഗാന്ധി പുസ്തകങ്ങളും ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയെ ഏല്പിച്ചു. മഹാത്മാ മന്ദിരം ജനറൽ സെക്രട്ടരി സി.സുനിൽ കുമാർ, ട്ര ഷറർ എം ടി. ജിനരാജൻ, കമ്മറ്റി അംഗം പ്രൊഫ: സൂര്യനാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു