• Sat. Jul 27th, 2024
Top Tags

കൂടാളി പീരങ്കി ബസാറില്‍ കിണറില്‍ വീണ സ്ത്രീയെ മട്ടന്നൂര്‍ അഗ്‌നിശമന സേന രക്ഷപ്പെടുത്തി

Bydesk

Sep 7, 2021

മട്ടന്നൂര്‍: കൂടാളി പീരങ്കി ബസാറില്‍ കിണറില്‍ വീണ സ്ത്രീയെ മട്ടന്നൂര്‍ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. പരേതനായ പുല്ലാഞ്ഞോട് കൃഷ്ണന്റെ ഭാര്യ ജാനകി (82) നെയാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കിണറില്‍ വീണയുടനെ അയല്‍വാസികളായ 2 പേര്‍ ചേര്‍ന്ന് വെള്ളത്തില്‍ മുങ്ങിപ്പോകാതെ പിടിച്ചു നിര്‍ത്തുകയായിരുന്നു.

അഗ്‌നിശമന റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് വ്യദ്ധയെ കരക്കെത്തിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ജോയ് ബാലകൃഷ്ണന്‍ , ഷമിത്ത് എം പി, കെ.ഷിജു, സിമിത്ത് മാണിക്കോത്ത്, ദിലീപ് എം.സി ,റിനു കുയ്യാലില്‍, നദീം കെ.കെ, അരുണ്‍ ബാബു, രാധാകൃഷ്ണന്‍, സുരേഷ് ബാബു.സി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു

 

video

Spread the love

Leave a Reply

Your email address will not be published. Required fields are marked *